Saturday, January 3, 2026

നവരാത്രി വിഗ്രഹങ്ങൾ ആചാരവിരുദ്ധമായി മോട്ടോർ വാഹനങ്ങളിൽ എഴുന്നള്ളിക്കാനുള്ള തീരുമാനം പിൻവലിക്കണം എന്ന് ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: നൂറ്റാണ്ടുകളായി നവരാത്രികാലത്ത് നടന്നു വരുന്നതാണ് സരസ്വതിയമ്മന്റെയും കുമാരസ്വാമിയുടെയും മുന്നൂറ്റിനങ്കയമ്മന്റെയും രാജകീയമായ എഴുന്നള്ളത്ത്. തെക്കൻ തിരുവിതാംകൂർ ഭാഗത്തെ സാംസ്ക്കാരികത്തനിമയുടെ പ്രതീകം കൂടിയാണ് ഈ എഴുന്നള്ളത്ത്. എന്നാൽ ഇത്തവണ നവരാത്രി വിഗ്രഹങ്ങൾ അലങ്കരിച്ച ലോറിയിൽ ആചാരവിരുദ്ധമായി എഴുന്നള്ളിക്കാൻ ആണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ലോറിയിൽ കൊണ്ടുവരാൻ ഹൈന്ദവ ദേവന്മാർ അരിച്ചാക്കോ സിമന്റു ചാക്കോ മറ്റോ ആണോ എന്ന് ഹിന്ദു ഐക്യവേദി സർക്കാരിനോട് ചോദിക്കുന്നു. ഹിന്ദു ഐക്യവേദി ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആചാരങ്ങൾ പാലിക്കാനുള്ളതല്ല; തകർക്കാനുള്ളതാണെന്ന് വിശ്വസിക്കുന്ന ഒരു സർക്കാർ ഇങ്ങനെ തീരുമാനിച്ചതിൽ അദ്‌ഭുതമില്ല എന്നും ഹിന്ദു ഐക്യവേദി അഭിപ്രായ പെട്ടു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പിണറായി സർക്കാർ നവരാത്രി എഴുന്നള്ളത്തിന് പലവിധം പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഒരു വർഷം എഴുന്നള്ളത്തിനൊപ്പമുള്ള ആന കേരളത്തിന്റെ അതിർത്തി കടക്കുന്നത് തടസ്സപ്പെടുത്തിയെങ്കിൽ മറ്റൊരു വർഷം എഴുന്നള്ളത്തിന് പതിവുള്ള ഗാർഡ് ഓഫ് ഓർണർ നൽകാൻ പോലും കേരള പോലീസ് വിസമ്മതിച്ചു. ഈ വർഷം കോവിഡിന്റെ മറവിൽ സരസ്വതീദേവിയെയും കുമാരസ്വാമിയെയും മുന്നൂറ്റിനങ്കയെയും മോട്ടോർ വാഹനങ്ങളിൽ കൊണ്ടുവന്ന് അപമാനിക്കാനും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നവരാത്രി വിഗ്രഹ ഘോഷയാത്ര നടന്നത് പോലെ ആചാരങ്ങളിൽ യാതൊരു മാറ്റവും വരുത്താതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസവും ആചാരവും സംരക്ഷിക്കുന്നതിന് ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ഹിന്ദു ഐക്യവേദി സർക്കാരിനോട് ആവശ്യപ്പെടുന്നു.

Related Articles

Latest Articles