Monday, January 5, 2026

പ്രധാനമന്ത്രി നരേന്ദ്രമോദി രചിച്ച നവരാത്രി ആഘോഷ ഗാനം പുറത്തിറങ്ങി ! ഒമ്പത് മണിക്കൂറിനുള്ളിൽ ലഭിച്ചത് 15 ലക്ഷം കാഴ്ചക്കാർ

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച നവരാത്രി ആഘോഷ ഗാനം പുറത്തിറങ്ങി. തനിഷ്‌ക് ബാഗ്ചി സംഗീതം നൽകി ധ്വനി ഭാനുശാലി ആലപിച്ച ഗാനം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. വർഷങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി രചിച്ച ഈ ഗാനം മ്യൂസിക് ലേബലായ ജസ്റ്റ് മ്യൂസിക്കിന്‍റെ ബാനറിലാണ് വീഡിയോ ആല്‍ബമായി ഇപ്പോള്‍ പുറത്തിറങ്ങിയത്. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാനം പങ്കുവച്ചു. താനെഴുതിയ വരികള്‍ക്ക് മനോഹരമായ സംഗീതം നല്‍കിയതിന് നിഷ്‌ക് ബാഗ്ചിയെ അഭിനന്ദിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ ഗാനം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി താന്‍ ഒന്നും എഴുതിയിരുന്നില്ലെന്നും എന്നാല്‍ കുറച്ചു ദിവസംകൊണ്ട് പുതിയൊരു ഗാനം എഴുതാനായെന്നും നവരാത്രിയോടനുബന്ധിച്ച് അത് പങ്കുവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 15 ലക്ഷം കാഴ്ചക്കാരാണ് 54 സെക്കൻഡ് ദൈർഖ്യമുള്ള ഗാനത്തിന് ലഭിച്ചിരിക്കുന്നത്.

നവരാത്രിയോടനുബന്ധിച്ച് ഗുജറാത്തിലുള്ള വിശേഷചടങ്ങുകളും ആഘോഷങ്ങളുമെല്ലാം ഉള്‍കൊള്ളിച്ചുള്ള ഗര്‍ഭോ എന്ന പേരിലുള്ള നൃത്ത സംഗീത വീഡിയോ ആല്‍ബമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ഗുജറാത്തിലെ ഗര്‍ബ നൃത്തത്തിന്‍റെ ചുവടുകള്‍ക്കു ചേര്‍ന്ന രീതിയിലാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് .

Related Articles

Latest Articles