Tuesday, December 16, 2025

നേവി ഉദ്യോഗസ്ഥന്‍ സ്വയം വെടിവച്ച് മരിച്ചു

മുംബൈ: നാവികസേനാ ഉദ്യോഗസ്ഥന്‍ സ്വയം വെടിവച്ച് മരിച്ചു. അഖിലേഷ് യാദവ്(25) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ചമഹാരാഷ്ട്രയിലെ ഐഎന്‍എസ് ആംഗ്രെയിലെ നേവല്‍ സ്റ്റേഷനില്‍ വച്ചാണ് സംഭവം നടന്നത്. വ്യാഴാഴ്ച വൈകുന്നേരം പൂളില്‍ വെടിയേറ്റു മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഉടന്‍ തന്നെ ഐഎന്‍എച്ച്എസ് അശ്വിനി ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചുവെന്നാണ് കരുതുന്നത്. റിവോള്‍വറിലെ ഒരു തിര നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൊളാബ പോലീസ് അന്വേഷണം ആരംഭിച്ചു

Related Articles

Latest Articles