Wednesday, May 29, 2024
spot_img

വിവാഹത്തിന് ശേഷം ആദ്യമായി നയൻതാരയും വിഘ്‌നേഷും കേരളത്തിൽ; എത്തിയത്ത് നയൻതാരയുടെ മാതാപിതാക്കളെ കാണാൻ

കൊച്ചി : ചെന്നൈയിലെ വിവാഹച്ചടങ്ങുകൾക്ക് ശേഷം യുവമിഥുനങ്ങൾ കേരളത്തിലെത്തി. ഞായറാഴ്‌ച്ച ഉച്ചയോടെയാണ് നയൻതാരയും വിഘ്‌നേഷും കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.
നയൻതാരയുടെ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങുന്നതിനാണ് ഇരുവരും കേരളത്തിൽ എത്തിയത്. നയൻതാരയുടെ അച്ഛന് ആരോ​ഗ്യ പ്രശ്നങ്ങളുണ്ട്, അതിനാൽ അമ്മയ്ക്കും വിവാഹത്തിൽ പങ്കെടുക്കാനായില്ല.

കറുത്ത വേഷത്തിലായിരുന്നു വിഘ്‌നേഷ് ശിവൻ .നയൻതാര ഓറഞ്ച് ചുരിദാറിലും .ഇരുവരും എത്ര ദിവസം കേരളത്തിൽ ഉണ്ടാകുമെന്നോ എവിടെ എല്ലാം സന്ദർശിക്കുമെന്നോ വ്യക്തമല്ല.ഏതാനും ദിവസം ഇരുവരും കേരളത്തിലുണ്ടാകുമെന്നാണ് വിവരം.

ഇരുവരും മാദ്ധ്യമങ്ങളെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല.മാദ്ധ്യമങ്ങളെ കാണുന്നതിനായി മറ്റൊരു ദിവസം മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം .ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് മഹാബലിപുരത്തുവെച്ച് നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം .ഹിന്ദു മതാചാരപ്രകാരം നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.

2015 നൗനും റൗഡിതാൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നയൻസും വിക്കിയും പരിചയപ്പെടുന്നത്.ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്‌നേഷ്.സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. നയൻതാരയുടെ അച്ഛന് ആരോ​ഗ്യ പ്രശ്നങ്ങളുണ്ട്, അതിനാൽ അമ്മയ്ക്കും വിവാഹത്തിൽ പങ്കെടുക്കാനായില്ല.

Related Articles

Latest Articles