ടോക്കിയോ: ഒളിമ്പിക്സ് ടെന്നിസിൽ വനിതാ വിഭാഗത്തിൽ വൻ അട്ടിമറി. ജപ്പാന്റെ സ്വർണ പ്രതീക്ഷയായിരുന്നു നയോമി ഒസാക മൂന്നാം റൗണ്ടിൽ തോറ്റ് പുറത്തായി. ചെക്ക് റിപ്പബ്ലിക്കിന്റെ മർക്കെറ്റ വൊൻഡ്രുസോവയാണ് ജാപ്പനീസ് താരത്തെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ചെക്ക് താരത്തിന്റെ ജയം. സ്കോർ: 6-1, 6-4.
ടോക്കിയോ ഒളിമ്പിക്സിന് ദീപം തെളിച്ചത് ഒസാക്കയായിരുന്നു. ലോക രണ്ടാം റാങ്കുകാരിയായ ഒസാകയെ തോൽപ്പിച്ച വൊൻഡ്രുസോവ ഫ്രഞ്ച് ഓപ്പണ്‍ മുൻ ഫൈനലിസ്റ്റാണ്. ആദ്യ രണ്ടു റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയ ഒസാക മൂന്നാം റൗണ്ടിൽ തീർത്തും നിറംമങ്ങി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

