Saturday, December 20, 2025

വന്ദേമാതരം വിളികൾക്കിടയിൽ ‘അല്ലാഹു അക്ബർ’! റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ അല്ലാഹു അക്ബർ വിളിച്ച് അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ എൻ സി സി കേഡറ്റുകൾ; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ ഭരണകൂടം

ലഖ്‌നൗ: അലീഗഢ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ യൂണിവേഴ്സിറ്റിയിലെ എൻ സി സി കേഡറ്റുകൾ അല്ലാഹു അക്ബർ എന്ന മത മുദ്രാവാക്യം മുഴക്കിയതിനെതിരെ പ്രതിഷേധം ശക്തം. ആഘോഷങ്ങളിൽ പങ്കെടുത്ത എൻ സി സി കേഡറ്റുകൾ വന്ദേമാതരം മുഴക്കുന്നതിനിടയിൽ ഒരു വിഭാഗം കേഡറ്റുകൾ ബോധപൂർവ്വം ഇസ്ലാമിക മുദ്രാവാക്യം വിളിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടതോടെ അലിഗഡ് ജില്ലാ ഭരണകൂടം പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ അല്ലാഹു അക്ബർ മുദ്രാവാക്യം മുഴക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർവ്വകലാശാല ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും പോലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും യൂണിവേഴ്‌സിറ്റി പ്രോക്ടർ വസിം അലി പ്രതികരിച്ചു. അന്വേഷണത്തിനായി സർവ്വകലാശാല മൂന്നംഗ സമിതിയെയും നിയമിച്ചിട്ടുണ്ട്.

Related Articles

Latest Articles