കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം മേധാവിയും ശബരിമല കര്‍മസമിതി നേതാവുമായ സ്വാമി ചിദാനന്ദപുരിക്കെതിരെ തെറ്റായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സിപിഎം നേതാവ് പികെ പ്രേംനാഥിനെതിരെ ബിജെപി പരാതി നല്‍കി. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനാണ് ബിജെപി പരാതി നല്‍കിയിട്ടുള്ളത്.
12-ാം തീയതി കോഴിക്കോട് ചീക്കിലോട്ട് നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് പ്രേംനാഥ് ചിദാനന്ദപുരിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു.

