gold-smuggling-case
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്റ്റംസ് പിടികൂടിയത് രണ്ടരകോടിരൂപയുടെ സ്വർണം. ഇറച്ചി മുറിയ്‌ക്കുന്ന യന്ത്രത്തിലൂടെയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസസ് എന്ന സ്ഥാപനമാണ് ഗൾഫിൽ നിന്നും യന്ത്രം ഇറക്കുമതി ചെയ്തത്. ഇതിന്റെ ഉള്ളിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.
എന്നാൽ കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ തുരുത്തേൽ എന്റർപ്രൈസസ് എന്നത് പേരിന് വേണ്ടി മാത്രമുള്ള സ്ഥാപമാണെന്ന് കണ്ടെത്തി. ഇതിന്റെ ഉടമ സിറാജുദ്ദിന്റെ പേരിലാണ് യന്ത്രം ഇറക്കുമതി ചെയ്യപ്പെട്ടത്. ഈ യന്ത്രം കേരളത്തിൽ സുലഭമായി ലഭിക്കുന്നതാണ്. എന്നാൽ ഗൾഫിൽ നിന്നും സ്വർണം കടത്താൻ വേണ്ടി മാത്രമാണ് ഇതിറക്കുമതി ചെയ്തതെന്ന് കസ്റ്റംസ് പറയുന്നു.
കട്ടർ ഉപയോഗിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒളിപ്പിച്ചുവെച്ച സ്വർണം പുറത്തെടുത്തത്. സിറാജുദ്ദിന്റെ ഡ്രൈവർ സംഭവത്തിൽ പിടിയിലായിട്ടുണ്ട്. സിറാജുദ്ദിനായി കസ്റ്റംസ് അന്വേഷണം ആരംഭിച്ചു എന്നും അധികൃതർ അറിയിച്ചു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…