Monday, June 3, 2024
spot_img

ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു: ഇന്ത്യൻ വിദ്യാർത്ഥികളെ വിമാനത്താവളത്തിൽ എത്തിക്കാൻ 130 റഷ്യൻ ബസുകൾ സജ്ജം: ഞെട്ടിത്തരിച്ച് ലോകം

കീവ്: യുക്രൈൻ യുദ്ധഭൂമിയിലെ ഇന്ത്യ- റഷ്യ നയതന്ത്ര സഹകരണം കണ്ട് അമ്പരന്ന് ലോകം. യുക്രൈൻ-റഷ്യ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ യുക്രൈനിൽ നിന്നും കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ റഷ്യൻ സഹകരണത്തോടെയാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

ഹാര്‍കീവ്, സുമി മേഖലകളില്‍ കനത്ത പേരാട്ടമാണ് നടക്കുന്നത്. ഇവിടെ നിന്നും റഷ്യയിലെ ബെൽഗൊറോദ് മേഖലയിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാനായി 130 റഷ്യന്‍ ബസ്സുകള്‍ സജ്ജമാക്കിയിരിക്കുകയാണ്. റഷ്യന്‍ നാഷണല്‍ ഡിഫൻസ് കണ്‍ട്രോള്‍ സെന്റര്‍ മേധാവി കേണല്‍ ജനറല്‍ മിഖായില്‍ മിസിന്റ്‌സേവാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം ചെക്ക് പോയിന്റുകളിൽ താമസസൗകര്യവും വിശ്രമവും ഒരുക്കും. തുടർന്ന് ഭക്ഷണവും മരുന്നുകളും നല്‍കുമെന്നും റഷ്യൻ അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളെ ബെൽഗൊറോദിൽ എത്തിച്ച ശേഷം അവിടെ നിന്ന് വിമാനമാർഗം ഇന്ത്യയിലേക്ക് കൊണ്ടു വരാനാണ് നീക്കം.

Related Articles

Latest Articles