nedumudi
സിനിമയുടെ പ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ വലിയ രീതിയിൽ കാത്തിരിപ്പ് ഉയർത്തിയ ചിത്രമാണ് ഇന്ത്യന്‍ 2. 2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് 2019ല്‍ ആരംഭിച്ചിരുന്നുവെങ്കിലും ഒരുപാട് കാരണങ്ങൾ കൊണ്ട് മുടങ്ങിപോകുകയായിരുന്നു.
തുടർന്ന് സിനിമയുടെ ചിത്രീകരണം 2020-ൽ ആരംഭിച്ചെങ്കിലും ഫെബ്രുവരിയില്‍ ചിത്രീകരണ സ്ഥലത്ത് സംഭവിച്ച ക്രെയിന്‍ അപകടത്തില്‍ മൂന്നു പേര് മരണപ്പെട്ടു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്.
ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള വാർത്തയാണ്. 1996ല്‍ പുറത്തെത്തിയ ഇന്ത്യനില്‍ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നെടുമുടി വേണുവിന്റെ കഥാപാത്രത്തിന്റെ പേര് കൃഷ്ണസ്വാമി എന്നാണ്. ഇന്ത്യന്‍ 2ലും അദ്ദേഹത്തിന് കഥാപാത്രം ഉണ്ടായിരുന്നു. മാത്രമല്ല മരണത്തിനു മുന്‍പ് അദ്ദേഹം ചില രംഗങ്ങള്‍ അദ്ദേഹം പൂർത്തീകരിക്കുകയും ചെയ്തിരുന്നു.
നെടുമുടിയുടെ അസാന്നിധ്യത്തില്‍ ചിത്രത്തിലെ അദ്ദേഹത്തിന്റെ രംഗങ്ങള്‍ മറ്റൊരാള്‍ പൂര്‍ത്തിയാക്കുമെന്നാണ് പുറത്തെത്തുന്ന വിവരങ്ങള്‍. നെടുമുടിയുമായി രൂപസാദൃശ്യമുള്ള നടന് നന്ദു പൊതുവാള് ആവും അവശേഷിക്കുന്ന ചില രംഗങ്ങള്‍ പൂര്ത്തിയാക്കുകയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ട്വീറ്റ് ചെയ്തത്.
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…