Saturday, April 27, 2024
spot_img

അമിതാഭ് ബച്ചന്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രം ‘ഉഞ്ജായി’; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

അമിതാഭ് ബച്ചന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘ഉഞ്ജായി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അമിതാഭ് ബച്ചന്‍ തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.

ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ച്‌ ആണ് സൂരജ് ബര്‍ജത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

മല കയറുന്ന അമിതാഭ് ബച്ചനെയും അനുപം ഖേറിനെയും ബൊമന്‍ ഇറാനിയെയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണുന്നത്. സിനിമയുടെ റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 11 ന് ആണ് ചിത്രം റിലീസ് ചെയ്യുക.

Related Articles

Latest Articles