Wednesday, April 24, 2024
spot_img

ഭാഗ്യം കൊണ്ടുവരുന്ന നീലകൊടുംവേലിയും നിഗൂഢതകളും

നീലക്കൊടുംവേലി ഭാഗ്യം കൊണ്ടുവരുമെന്ന ഒരു വിശ്വാസം പൊതുവേ നിലനില്‍ക്കുന്നുണ്ട്.ഉള്‍വനങ്ങളില്‍ നീലക്കൊടുംവേലി തേടി പോയ ഭാഗ്യാന്വേഷികളെ കുറിച്ചുള്ള ഒരുപാട് കഥകള്‍ നമ്മള്‍ കേട്ടിട്ടുമുണ്ടാകും.നീലക്കൊടുംവേലി തെരഞ്ഞുപോവുന്ന കഥ പറഞ്ഞ സണ്ണിവെയ്ന്‍ ചിത്രവും ഈ ഭാഗ്യാന്വേഷണ കഥയാണ് പങ്കുവെച്ചത്. നീലക്കൊടുംവേലിയെ കുറിച്ചുള്ള നിഗൂഢതകളും സത്യവും ഇപ്പോഴും വേര്‍തിരിക്കപ്പെട്ടിട്ടില്ല.

നിഗൂഢതകള്‍
നീലക്കൊടുംവേലി വീട്ടില്‍ വളര്‍ത്തിയാല്‍ ഭാഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് പൊതുവെയുള്ള പ്രചരണം. നീലക്കൊടുംവേലിയുടെ വേരാണ് ചെമ്പോത്ത് എന്ന പക്ഷി കൂടുവെക്കാന്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് ചെമ്പോത്തിന്റെ കൂട് കണ്ടെത്തുന്നവര്‍ പണക്കാരാകുമെന്ന്് പഴമക്കാര്‍ പറയുന്നു.

നീലക്കൊടുംവേലി ഒഴുകുന്ന ജലത്തില്‍ ഇട്ടാല്‍ ഒഴുക്കിനെതിരെ നീന്തുമെന്നതാണ് മറ്റൊരു വിശ്വാസം. ഔഷധ ഗുണങ്ങളുള്ള ഈ സസ്യത്തിന് ഇരുമ്പ് സ്വര്‍ണമാക്കാന്‍ കഴിവുണ്ടെന്നാണ് മറ്റുചിലര്‍ വിശ്വസിക്കുന്നത്. ഇതിനൊക്കെ പുറമേ ഹൈന്ദവ വിശ്വാസപ്രകാരമുള്ള ഒരുകാര്യവും ഈ ഭാഗ്യാന്വേഷണങ്ങള്‍ക്ക് പിറകിലുണ്ട്. ഹനുമാന്‍ മൃതസഞ്ജീവനി തേടി പോയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഔഷധസസ്യമാണ് നീലക്കൊടുംവേലിയെന്നാണ് പറയപ്പെടുന്നത്.

കോട്ടയം ജില്ലയിലെ ഇല്ലിക്കല്‍ മലയില്‍ നീലക്കൊടുംവേലി ധാരാളം വളരുന്നുണ്ടെന്നും ഇതിന്റെ പൂക്കള്‍ കൈവശമുള്ളവര്‍ക്ക് ധാരാളം പണം വന്നുചേരുമെന്നുമാണ് മറ്റൊരു നിഗൂഢമായ വിശ്വാസം.

ഈ വിശ്വാസങ്ങളൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെ ഈ സസ്യം ഇന്ത്യന്‍ അല്ലെന്നുള്ളതാണ്. ദക്ഷിണാഫ്രിക്കയാണ് നീലക്കൊടുംവേലിയുടെ ജന്മദേശം. നല്ല നീര്‍വാര്‍ച്ചയും പ്രകാശവും ഉള്ള മണ്ണിലാണ് ഈ സസ്യം നന്നായി വളരുന്നത്. പൂന്തോട്ടത്തില്‍ വളര്‍ത്താന്‍ അനുയോജ്യമായ ഈ സസ്യത്തിലെ പൂക്കളുടെ നിറം ഇളംനീല നിറമാണ്. ഈ സസ്യത്തിന് ഔഷധഗുണമുണ്ടെന്നും പറയപ്പെടുന്നു.

Related Articles

Latest Articles