കൊല്ലം: വയോധികനായ ഗൃഹനാഥനെ അയല്‍വാസിയായ യുവാവ് കഴുത്തറുത്ത് കൊന്നു. നൂറനാട് പുലിമേല്‍ കാഞ്ഞിരവിളയില്‍ ഭാസ്‌കരനാണ് കൊല്ലപ്പെട്ടത്. പ്രതി പുലിമേല്‍ തുണ്ടില്‍ ശ്യാംസുന്ദറിനെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു.
നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. .ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ ,അടുക്കളയുടെ പിറകു വശത്തായി ചക്കവെട്ടുകയായിരുന്ന ഭാര്യ ശാന്തമ്മയുടെ അടുത്തായി അലക്കുകല്ലിനോട് ചേര്‍ന്നിരിക്കുകയായിരുന്നു ഭാസ്‌കരന്‍. ഈ സമയം നൂറുമീറ്റര്‍ ദൂരത്തുള്ള വീട്ടില്‍നിന്നാണ് പ്രതി ചാടി വന്നത്. ശാന്തമ്മയുടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഇയാള്‍ പിടിച്ചുവാങ്ങി. അലക്കുകല്ലില്‍ കയറിനിന്നശേഷം ഭാസ്‌കരനെ ആക്രമിക്കുകയും വെട്ടുകത്തിയുപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു.
സംഭവം അറിഞ്ഞു പ്രതിയെ അറസ്റ്റ് ചെയാൻ വന്ന പോലീസ്‌കാരെ പ്രതി ആക്രമിക്കാന്‍ ശ്രമിച്ചു. കായംകുളം ഡിവൈ.എസ്.പി. ആര്‍.ബിനുവും സംഭവസ്ഥലത്തെത്തി.
പ്രതി സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നത് സംബന്ധിച്ച് പരാതി നല്‍കുമെന്ന് ഭാസ്‌കരന്‍ പറഞ്ഞതാകാം കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം.

