Saturday, May 4, 2024
spot_img

നെയ്യാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; പുഴയിൽ ചാടിയതെന്ന് സംശയം

നെയ്യാർ: നെയ്യാറിൽ ഒരു സ്ത്രീയുടെ മൃതദേഹം (Dead Body Found)കണ്ടെത്തി. നെയ്യാറ്റിൻകര പാലക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആര്യങ്കോട് സ്വദേശി ലീല ഭായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

പുഴയിൽ ചാടിയതാണോ എന്നതുൾപ്പെടെ അന്വേഷിച്ചുവരികയാണ്. അതേസമയം ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരത്തും (Heavy Rain In Kerala) ശക്തമായ മഴയാണ്. നിരവധി അനിഷ്ടസംഭവങ്ങളാണ് ഈ ദിവസങ്ങളിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. അതിനുപിന്നാലെയാണ് ഇത്തരത്തിൽ ഒരു സംഭവവും ഉണ്ടായിരിക്കുന്നത്. അതേസമയം സ്ത്രീയുടേത് കൊലപാതകമാണോ എന്നതുൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.

Related Articles

Latest Articles