ദില്ലി: യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലേയ്ക്ക് പൗരന്മാരെ മടക്കിക്കൊണ്ടുവരാൻ ഊർജ്ജിത നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി ആരംഭിച്ച ഓപ്പറേഷൻ ഗംഗ സദാ പ്രവർത്തന സജജമാണ്. ഇപ്പോഴിതാ തങ്ങളുടെ പൗരന്മാരേയും യുക്രെയ്‌നില്‍ നിന്ന് ഭാരതസര്‍ക്കാര്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നേപ്പാള്‍ സര്‍ക്കാര്‍ (Nepal asks India to evacuate its nationals, gets positive response) രംഗത്തുവന്നിരിക്കുകയാണ്. സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ രാജ്യങ്ങള്‍ വഴിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്രമന്ത്രിമാരും ഈ രാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്.
ഇത്തരത്തിൽ ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെയാണ് നേപ്പാളും തങ്ങളുടെ പൗരന്മാരെ ഇന്ത്യയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരും നേപ്പാളിന്റെ അഭ്യര്‍ത്ഥനയോട് അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നതെന്നാണ് വിവരം. യുക്രെയ്‌നും റഷ്യയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം പരിഗണിച്ചാണ് നേപ്പാള്‍ ഇന്ത്യയുടെ സഹായം തേടിയത്. നേപ്പാളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി യുക്രെയ്‌നില്‍ എത്തിയിട്ടുണ്ട്. നേപ്പാള്‍ സര്‍ക്കാരിന് യുക്രെയ്ന്‍-റഷ്യ ഭരണകൂടവുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.
ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ ഇന്ത്യയുടെ സഹായം തേടിയത്. കഴിഞ്ഞ ദിവസം പാകിസ്ഥാന്റേയും തുര്‍ക്കിയുടേയും വിദ്യാര്‍ത്ഥികളും ഇന്ത്യന്‍ പതാകയുടെ സഹായത്തോടെ അതിര്‍ത്തി കടന്നിരുന്നു. ഇന്ത്യന്‍ പതാകയേന്തി വരുന്നവര്‍ക്ക് പ്രത്യേക പരിഗണന കിട്ടുന്നത് പരിഗണിച്ചായിരുന്നു നീക്കം. ഇന്ത്യയുടെ ദേശീയ പതാകയുമേന്തി യാത്ര ചെയ്തത് കൊണ്ട് പ്രശ്‌നങ്ങളില്ലാതെ അതിര്‍ത്തി കടക്കാനായെന്നും പാകിസ്ഥാന്‍, തുര്‍ക്കി വിദ്യാര്‍ത്ഥികളും സുരക്ഷയ്‌ക്കായി ത്രിവര്‍ണ പതാക കയ്യിലേന്തിയെന്നും യുക്രെയ്‌നില്‍ നിന്നും റുമാനിയയിലേക്ക് രക്ഷപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…