Saturday, May 11, 2024
spot_img

നേപ്പാൾ പ്രധാനമന്ത്രിക്ക് വാരാണസിയിൽ ഊഷ്മള സ്വീകരണമൊരുക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; ഷേർ ബഹാദൂർ ദുബെയുടെത് ചുമതലയേറ്റശേഷമുള്ള ആദ്യ ഇന്ത്യ സന്ദർശനം

വാരാണസി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെക്ക് വാരണാസിയിൽ ഊഷ്മള സ്വീകരണമൊരുക്കി ഉത്തർപ്രദേശ് സർക്കാർ. നേപ്പാൾ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇരുവരും വാരാണസി കാലഭൈരവ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തി. ക്ഷേത്രത്തിൽ നേപ്പാൾ പ്രധാനമന്ത്രിക്ക് ആചാരപരമായ വരവേൽപ്പ് നൽകി

2021 ജൂലൈയിൽ അധികാരത്തിൽ വന്നശേഷം ആദ്യമായാണ് നേപ്പാൾ പ്രധാനമന്ത്രി ദുബെ ഇന്ത്യ സന്ദർശിക്കുന്നത്. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇന്നത്തെ വാരാണസി സന്ദർശനത്തിന് ശേഷം അദ്ദേഹം നേപ്പാളിലേക്ക് മടങ്ങും.

Related Articles

Latest Articles