India

2070 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷൻ!കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളുടെ പഴയ വാഹനങ്ങള്‍ ഒഴിവാക്കും: ധനമന്ത്രി

ദില്ലി :2070 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷനെന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകറുകളുടെ കീഴിലുള്ള പഴയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര ബജറ്റില്‍ തീരുമാനം. . ഇതിനായി വെഹിക്കിള്‍ സ്ക്രാപിങ് നയത്തിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ആകെ ഓടിയ ദൂരം ലക്ഷങ്ങൾ പിന്നിട്ട വാഹനങ്ങൾ ഇപ്പോഴും സർക്കാരുകൾ ഉപയോഗിക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്കായി വാങ്ങുന്ന വാഹനങ്ങൾ ദീർഘകാലം ഉപയോഗിച്ച ശേഷം വകുപ്പിലെ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥർക്കോ മറ്റു വകുപ്പുകൾക്കോ കൈമാറി പോകുന്ന രീതിയുമുണ്ട്.

തലസ്ഥാനത്തടക്കം വായുമലിനീകരണ തോത് ദിനം പ്രതി വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ ബജറ്റിലെ പ്രഖ്യാപനം വലിയ പ്രതീക്ഷയോടെയാണ് പരിസ്ഥിതി പ്രവർത്തകർ നോക്കി കാണുന്നത്.

Anandhu Ajitha

Recent Posts

വിമാനം ഉണ്ട് ; പക്ഷെ പറത്താൻ ആളില്ല !

ഒരു സത്യം പറയട്ടെ ? കളിയാക്കരുത്.....! മാലിദ്വീപിന് പറ്റിയ അക്കിടി അറിഞ്ഞോ ?

41 mins ago

കെ.എസ് ഹരിഹരൻ്റെ വീടിന് നേരെയുള്ള ആക്രമണത്തിൽ പോലീസ് കേസെടുത്തു; പ്രതികൾ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ

കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതികൾ…

1 hour ago

സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ! അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും;രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഇടതുമുന്നണിയില്‍ ചരട് വലി

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സി.പി.ഐ തീരുമാനം. സി.പി.ഐയുടെ സീറ്റ് സി.പി.ഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും നേതൃത്വം അറിയിച്ചു.…

3 hours ago

ചരിത്രം കുറിച്ച് ബിഹാറിൽ നരേന്ദ്രമോദിയുടെ റോഡ് ഷോ; പിന്നാലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര സന്ദർശനം; ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികളോടൊപ്പം പ്രധാനമന്ത്രി

പാറ്റ്‌ന: ഞായറാഴ്ച വൈകുന്നേരം നടന്ന ചരിത്രം കുറിച്ച റോഡ് ഷോയ്ക്ക് ശേഷം ഇന്ന് രാവിലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര സന്ദർശനം…

3 hours ago

വീണ്ടും അജ്ഞാതന്റെ വിളയാട്ടം ! സിപാഹി ഈ സഹബ നേതാവ് ഫയസ് ഖാൻ വെടിയേറ്റ് മരിച്ചു

കറാച്ചി: സിപാഹി ഈ സഹബ നേതാവ് ഫയാസ് ഖാൻ എന്ന ഭീകരവാദിയെ പാകിസ്ഥാനിൽ അജ്ഞാതൻ വെടിവച്ച് കൊന്നു. കറാച്ചിയിലെ കൊറം​ഗി…

5 hours ago