ദില്ലി : നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ ദില്ലിലെത്തിയ നെതര്‍ലന്‍ഡ് രാജാവിനെയും രാജ്ഞിയേയും വിമാനത്താവളത്തില്‍ സ്വീകരിച്ചു. വില്യം അലക്സാണ്ടറുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇന്ത്യയും നെതര്‍ലന്‍ഡ്സും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വ്യാപാരം തുടങ്ങിയ മേഖലകളില്‍ ചര്‍ച്ചകള്‍ നടക്കും.
കേരളത്തിലും വില്യമും മാക്സിമയും എത്തുന്നുണ്ട്. കൊച്ചിയിലും ആലപ്പുഴയിലുമാണ് സന്ദര്‍ശനം നടത്തുന്നത്. 17ന് കൊച്ചിയിലും 18 ന് ആലപ്പുഴയിലും സന്ദര്‍ശനം നടത്തും. നാല്‍പ്പതംഗ ഡച്ച് മാധ്യമ സംഘവും ഇവര്‍ക്കൊപ്പമുണ്ടാവും. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള ധനസമാഹരണം, സാങ്കേതിക വിദ്യ കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നെതര്ലന്ഡിലെത്തി ചര്‍ച്ച നടത്തിയിരുന്നു. രാജാവിനെയും കുടുംബത്തെയും മുഖ്യമന്ത്രി കേരളത്തിലേക്ക് അന്ന് ക്ഷണിച്ചിരുന്നു.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…