Thursday, May 16, 2024
spot_img

നെ​ത​ര്‍​ല​ന്‍​ഡ് രാ​ജാ​വും രാ​ജ്ഞി​യും അ​ഞ്ച് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് ഇ​ന്ത്യ​യി​ല്‍; വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും

ദില്ലി : നെ​ത​ര്‍​ല​ന്‍​ഡ് രാ​ജാ​വ് വി​ല്യം അ​ല​ക്സാ​ണ്ട​റും രാ​ജ്ഞി മാ​ക്സി​മ​യും അ​ഞ്ച് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ദില്ലി​ലെ​ത്തി​യ നെ​ത​ര്‍​ല​ന്‍​ഡ് രാ​ജാ​വി​നെ​യും രാ​ജ്ഞി​യേ​യും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വീ​ക​രി​ച്ചു. വില്യം അ​ല​ക്സാ​ണ്ട​റു​ടെ ആ​ദ്യ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്. ഇ​ന്ത്യ‍​യും നെ​ത​ര്‍​ല​ന്‍​ഡ്സും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ്യാ​പാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കും.

കേ​ര​ള​ത്തി​ലും വി​ല്യ​മും മാ​ക്സി​മ​യും എ​ത്തു​ന്നു​ണ്ട്. കൊ​ച്ചി​യി​ലും ആ​ല​പ്പു​ഴ​യി​ലു​മാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്. 17ന് ​കൊ​ച്ചി​യി​ലും 18 ന് ​ആ​ല​പ്പു​ഴ​യി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തും. നാ​ല്‍​പ്പ​തം​ഗ ഡ​ച്ച്‌ മാ​ധ്യ​മ സം​ഘ​വും ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​വും. പ്ര​ള​യാ​ന​ന്ത​ര പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നു​ള്ള ധ​ന​സ​മാ​ഹ​ര​ണം, സാ​ങ്കേ​തി​ക വി​ദ്യ കൈ​മാ​റ്റം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നെ​ത​ര്‍​ല​ന്‍​ഡി​ലെ​ത്തി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. രാ​ജാ​വി​നെ​യും കു​ടും​ബ​ത്തെ​യും മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ലേ​ക്ക് അ​ന്ന്‌ ക്ഷ​ണി​ച്ചി​രു​ന്നു.

Related Articles

Latest Articles