Sunday, December 21, 2025

വീണ്ടും അറിവിന്റെ മഹോത്സവവുമായി നേതി നേതി ഫൗണ്ടേഷൻ; “വഖഫ് നിയമം പ്രശ്നങ്ങളും വെല്ലുവിളികളും” എന്ന വിഷയത്തിലെ സെമിനാർ നാളെ നടക്കും; പരിപാടി തത്സമയം പ്രേക്ഷകരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

തിരുവനന്തപുരം: ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി നേതി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നമുക്ക് സംസാരിക്കാം (Lets Talk) എന്ന സെമിനാർ പരമ്പരയുടെ ഭാഗമായി വഖഫ് നിയമത്തിൻ്റെ സങ്കീർണ്ണതകൾ, അതിൻ്റെ ഉത്ഭവം, നിലവിലെ പ്രത്യാഘാതങ്ങൾ, വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ മെച്ചപ്പെട്ട സുതാര്യത ഉറപ്പാക്കുന്നതിനുള്ള ഭേദഗതികളുടെ അടിയന്തിര ആവശ്യകത എന്നിവ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ “വഖഫ് നിയമം പ്രശ്നങ്ങളും വെല്ലുവിളികളും” എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു.
നാളെ വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം കവടിയാർ ചേംബർ ഹാളിലാണ് ചർച്ച നടക്കുന്നത്.

നിയമ വിദഗ്ധൻ അഡ്വ.ശങ്കു ടി ദാസ്, സാമൂഹിക നിരീക്ഷകൻ എ.പി.അഹമ്മദ്, CASA ജനറൽ സെക്രട്ടറി കെവിൻ പീറ്റർ, എന്നിവർ ചർച്ചയിൽ പങ്കെടുക്കും. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജി കെ സുരേഷ് ബാബു മോഡറേറ്ററാകും.

ചിന്തോദ്ദീപകമായ ഈ ചർച്ച പ്രേക്ഷകരിലെത്തിക്കാൻ തത്വമയിയും നേതി നേതി ഫൗണ്ടേഷനൊപ്പം കൈകോർക്കും. സെമിനാർ തത്സമയം വീക്ഷിക്കുന്നതിന് https://bit.ly/TatwaLive എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്.

Related Articles

Latest Articles