Monday, January 5, 2026

ആറ് പുതിയ ഗവർണർമാർ ! ഏഴ് ഗവർണർമാർക്ക് സ്ഥലം മാറ്റം! പതിമൂന്ന് സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാർ; ഉത്തരവിറക്കി രാജ്ഭവൻ

ദില്ലി: ഏഴ് ഗവർണർമാർക്ക് സംസ്ഥാനങ്ങൾ മാറ്റിനൽകിയും ആറ് പുതിയ ഗവർണർമാരെ പ്രഖ്യാപിച്ചും രാഷ്ട്രപതി ദ്രൗപതി മുർമു. ആകെ പതിമൂന്ന് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, ലഡാക്ക് ഗവർണർമാർ നേരത്തെ രാഷ്ട്രപതിക്ക് രാജി സമർപ്പിച്ചിരുന്നു. ഈ രണ്ട് ഗവർണർമാരുടെയും രാജി രാഷ്‌ട്രപതി സ്വീകരിച്ചു. മുൻ ജസ്റ്റിസ് എസ് അബ്ദുൾ നസീർ (ആന്ധ്രപ്രദേശ്), സിപി രാധാകൃഷ്ണൻ (ജാർഖണ്ഡ്), ലെഫ്. ജനറൽ കെ ടി പർണായിക് (അരുണാചൽ പ്രദേശ്), ലക്ഷ്മൺ പ്രസാദ് ആചാര്യ (സിക്കിം), ശിവ് പ്രതാപ് ശുക്ല (ഹിമാചൽപ്രദേശ്), ഗുലാബ് ചന്ദ് കതാരിയ (അസം) എന്നിവരാണ് പുതിയ ഗവർണർമാർ.

അരുണാചൽ പ്രദേശ് ഗവർണർ ബി.ഡി മിശ്രയെ ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. ബീഹാർ ഗവർണർ ഫാഗു ചൗഹാനെ മേഘാലയ ഗവർണറായി നിയമിച്ചു. ഹിമാചൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ ബീഹാർ ഗവർണറായി നിയമിച്ചു. ലഫ്റ്റനന്റ് ജനറൽ കൈവല്യ ത്രിവിക്രം പർനായിക്കിനെ അരുണാചൽ പ്രദേശിന്റെ ഗവർണറാക്കി. അതേ സമയം ലക്ഷ്മൺ പ്രസാദ് ആചാര്യയെ സിക്കിം ഗവർണറായി നിയമിച്ചു. സി.പി രാധാകൃഷ്ണനെ ജാർഖണ്ഡ് ഗവർണറായും ബിശ്വഭൂഷൺ ഹരിചന്ദനെ ഛത്തീസ്ഗഢ് ഗവർണറായും നിയമിച്ചു.

Related Articles

Latest Articles