Sunday, December 21, 2025

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍; സര്‍ക്കാരിനെ ആശങ്ക അറിയിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിലവിലെ അണക്കെട്ട് പഴയതാണ്. ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ കോടതി ഇടപെടണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിൽ വിഷയത്തിൽ സർക്കാരിനെ ആശങ്ക അറിയിച്ചു.ജല തർക്കങ്ങളിൽ ശ്വാശ്വത പരിഹാരം ഉണ്ടാക്കേണ്ടത് കോടതി ആണ്. തമിഴ്‌നാടുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം മുല്ലപ്പെരിയാറിലെ സ്ഥിതി ചര്‍ച്ചചെയ്യാന്‍ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. മേല്‍നോട്ട സമിതിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് കേരളം തയാറാക്കിവരികയാണ്. 1500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

Related Articles

Latest Articles