Sunday, April 28, 2024
spot_img

വെർച്വൽ രം​ഗത്ത് പുതു തരം​ഗം സൃഷ്ടിച്ച് കൊക്കൂൺ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കോവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജന പിൻതുന്തണ കൊണ്ട് ശ്രദ്ധേയമായ കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ 12 എഡിഷനുകളിൽ നിന്നും വ്യത്യസ്തമായി കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 6000 ത്തിലധികം ഡെലി​ഗേറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വെർച്വൽ എഡിഷന് തുടക്കമായി. സംസ്ഥാന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് തന്നെ പല തരം സൈബർ ക്രൈമുകൾ നടക്കുന്നുണ്ടെന്നും അതിന് എതിരെ ജാ​ഗ്രത പുലർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും ​ഗവർണർ ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. കോവി‍ഡ് കാലത്ത് എല്ലാവരുടേയു ജീവിതം ഇന്റർനെറ്റിലേക്ക് മാറി. അതിനാൽ ഇന്റർനെറ്റ് ഉപയോ​ഗിക്കുമ്പോൾ ഓരോരുത്തരും ജാ​ഗ്രത പുലർത്തേണ്ടതുണ്ടെന്നും ​ഗവർണർ ഓർമ്മിപ്പിച്ചു.

ഇറ്റലിയിലെ കിങ് ഉമ്പർട്ടൊയുടെ ചെറുമകനും മൊണോകോ യു​ഗോസ്ലാവിയയുടെ പ്രിൻസ് പോളും ആയ എച്ച്.ആർ. എച്ച്. പ്രിൻസ് മൈക്കിൽ ഡി യു​ഗോസ്ലാവി ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇന്റർ നെറ്റിൽ ആരും സുരക്ഷിതല്ലെന്നും ഇ- മെയിലൂടെ നിരവധി ആളുകൾ ഹാക്കിങ്ങിന് ലോകത്താകമാനം ഇരയാകുന്നതായും പ്രിൻസ് മൈക്കിൽ പറഞ്ഞു.

ബാങ്ക് അക്കൗണ്ടുകളും മറ്റ് വിവരങ്ങളും ഇ- മെയിലിലൂടെ പങ്കുവെക്കുപ്പോൾ ഹാക്ക് ചെയ്യപ്പെട്ടാൻ സാധ്യതയുണ്ട്. ഇന്റർനെറ്റ് ഉപയോ​ഗിക്കുമ്പോൾ പല രാജ്യങ്ങളും സ്വീകരിക്കുന്ന സുരക്ഷിത്വത്തെ കുറിച്ച് വിവരിച്ച അദ്ദേഹം ഇറ്റലി, ചൈന, സിം​ഗപ്പൂർ, തുടങ്ങി പല രാജ്യങ്ങളും എമർജൻസി മോഡ് പോലുളള നടപടികൾ സ്വീകരിക്കുന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles