Monday, December 29, 2025

നിര്‍ഭയ കേസ്: മാര്‍ച്ച് മൂന്നിന് 6 മണിക്കകം പ്രതികളെ തൂക്കിക്കൊല്ലും

ദില്ലി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടക്കും. പ്രതികളെ തൂക്കിക്കൊല്ലാനായി ദില്ലി പട്യാലഹൗസിലെ വിചാരണക്കോടതി പുതിയ മരണവാറണ്ടുകള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്കകം കേസിലെ നാല് പ്രതികളെയും തൂക്കിക്കൊല്ലണം. ഇതുമായി ബന്ധപ്പെട്ട് പ്രതികള്‍ കോടതിയില്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും തള്ളിയാണ് വിചാരണക്കോടതി പുതിയ മരണവാറണ്ടുകള്‍ പുറപ്പെടുവിച്ചത്.

വിധിയില്‍ സന്തോഷമുണ്ടെന്നും, എത്രയും പെട്ടെന്ന് പ്രതികളെ തൂക്കിലേറ്റിയെന്ന വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും നിര്‍ഭയയുടെ അമ്മ പറഞ്ഞു.

ഇതിന് മുമ്പ് രണ്ട് തവണ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നതാണ്. ജനുവരി 22-നും ഫെബ്രുവരി 1-നുമായിരുന്നു ഇത്. എന്നാല്‍ പ്രതികള്‍ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശിക്ഷ നടപ്പാക്കുന്നത് മാറ്റി വയ്പ്പിച്ചു. ഏറ്റവുമൊടുവില്‍, ദില്ലി ഹൈക്കോടതി ഇടപെട്ട്, പ്രതികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമനടപടികളും ഫെബ്രുവരി 12-നകം പൂര്‍ത്തിയാക്കണമെന്നും, അതിന് ശേഷം പുതിയ ഹര്‍ജികളൊന്നും നല്‍കരുതെന്നും നിര്‍ദേശിച്ചിരുന്നു.

ഇതനുസരിച്ച് നല്‍കിയ ഹര്‍ജിയിലാണ് ദില്ലി പട്യാലഹൗസ് കോടതി, അതിന് ശേഷം ഹര്‍ജികളൊന്നും നല്‍കാന്‍ അവസരമുണ്ടാകില്ലെന്നും വിധിച്ചു. ഇതനുസരിച്ച് പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ്, എല്ലാ ആവശ്യങ്ങളും തള്ളിക്കൊണ്ട് ദില്ലി പട്യാലഹൗസ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Related Articles

Latest Articles