The central government is all set to raise money by auctioning the gifts received by Prime Minister Narendra Modi.
ദില്ലി: ഗിര്‍ സിംഹങ്ങള്‍, കടുവകള്‍, ആനകള്‍ തുടങ്ങിയ വന്യജീവികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. രാജ്യത്തെ സമ്പദ് വ്യവസ്ഥയോടൊപ്പം പരിസ്ഥിതി സമ്പത്തും വളരുകയാണ്. ചീറ്റകളുടെ മടങ്ങിവരവ് രാജ്യത്താകെ പുതിയ ആവേശം സൃഷ്ടിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ കോള്‍നിലങ്ങളും വനഭൂമിയും വികസിക്കുന്നതായി പ്രധാനമന്ത്രി വിലയിരുത്തി. പരിസ്ഥിതി സൗഹൃദമായ പുതിയ മനോഭാവവും ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് മോദി പറഞ്ഞു. ഗുജറാത്തിലെ ഏക്താ നഗറില്‍ നടക്കുന്ന പരിസ്ഥിതി മന്ത്രിമാരുടെ ദേശീയ കോണ്‍ഫറന്‍സ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന്റെ ഹരിത വളര്‍ച്ചയ്ക്കാണ് ഇന്ത്യ പ്രാമുഖ്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹരിത തൊഴിലുകളുടെ വളര്‍ച്ചയും സുസ്ഥിര വികസനവുമാണ് നമ്മുടെ ലക്ഷ്യം. പരിസ്ഥിതിയെക്കുറിച്ച് കൃത്യമായ അവബോധമുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലകള്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണം. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓരോ വിദ്യാര്‍ത്ഥിയേയും ബോധ്യപ്പെടുത്തുന്ന പഠനരീതി വികസിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…