Wednesday, May 15, 2024
spot_img

ജനജീവിതത്തെ വലച്ച് പുതിയ സാമ്പത്തിക വർഷം ; കടക്കെണിയിലാവുമോ എന്ന് വെല്ലുവിളി ; കയ്യും കെട്ടി ഖജനാവ് നിറച്ച് സർക്കാർ

പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നതോടൊപ്പം ഇന്ന് മുതല്‍ നമ്മുടെ ജീവിതച്ചിലവും കൂടുകയാണ് .ദാഹജലമായ കുടിവെള്ളത്തിനും മരുന്നിനുമടക്കം വില ഇന്നുമുതൽ കുത്തനെ കൂടും . ഭൂമിയുടെ ന്യായവിലയും നികുതി ഭാരവും വര്‍ധിക്കും. സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും.

പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ വലിയ തോതോതിലുള്ള ജീവിത ചിലവുകളാണ് പൊതുജനങ്ങളെ കാത്തിരിക്കുന്നത്. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവുണ്ടാകും. ഇതുകൊണ്ട് 200കോടിയുടെ അധികവരുമാനം സര്‍ക്കാരിന് നേട്ടമുണ്ടാക്കും. വില്ലേജ് ഓഫീസുകളില്‍ അടക്കേണ്ട അടിസ്ഥാന ഭൂനികുതിയും ഇനി മുതല്‍ ഇരട്ടിയാകും .

ശുദ്ധജല ഉപയോഗത്തിന്റെ നിരക്ക് 5ശതമായാണ് കൂടുക. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 1000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിനുള്ള മിനിമം നിരക്ക് 4രൂപ 20 പൈസ 4രൂപ 41 പൈസയാകും.

വാഹന, ഭൂമി രജിസ്ട്രേഷൻ നിരക്കും കൂടിയിരിക്കുകയാണ് . സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വില ഉയരുകയും . ന്യായവിലയിൽ പത്തു ശതമാനം വർധന ഉണ്ടാകുകയും ചെയ്യും . ഇതോടെ ഭൂമി രജിസ്ട്രേഷൻ ചെലവും ഉയരും.രാജ്യത്ത് ഡിജിറ്റൽ ആസ്തികൾക്ക് ഇന്ന് മുതൽ മുപ്പതു ശതമാനം നികുതി ഉണ്ട്. ക്രിപ്റ്റോ കറൻസി അടക്കം എല്ലാ വെർച്വൽ ഡിജിറ്റൽ ഇടപാടുകൾക്കും ഇത് ബാധകമാണ്.

സാമ്പത്തിക വർഷത്തിന്റെ പിരിമുറുക്കത്തിൽ ജനജീവിതം മുഴുവൻ കടക്കെണിയിലാകുമോ എന്ന ചോദ്യമാണ് ഈ വർഷത്തിൽ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി . സാധാരണകാരനെ സംരക്ഷിക്കേണ്ട സർക്കാർതന്നെ ഇപ്പോൾ ജനങ്ങളെ പ്രാരാബ്ധത്തിലാക്കുകയാണ് ചെയുന്നത് .

Related Articles

Latest Articles