Kerala

ശബരിമല മണ്ഡലകാല തീർത്ഥാടന മുന്നൊരുക്കങ്ങളിൽ സംതൃപ്‌തി; ഡിജിറ്റലൈസേഷൻ ഉൾപ്പെടെ ആധുനികവൽക്കരണവുമായി മുന്നോട്ട് പോകും; അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കൾ തിരിച്ചു പിടിക്കുക മുഖ്യ അജണ്ട; അഡ്വ. പി എസ് പ്രശാന്ത് പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ പ്രസിഡന്റായി അഡ്വ. പി എസ് പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റു. അഡ്വ. എ അജികുമാർ ബോർഡംഗമായും ചുമതലയേറ്റു. മുൻ പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ഇന്നലെ സ്ഥാനമൊഴിഞ്ഞിരുന്നു. ഇന്ന് രാവിലെ 11:00 മണിക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. തുടർന്ന് ഓഫീസിലെത്തി ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം വാർത്താ ലേഖകരെ കണ്ടു. ഡിജിറ്റലൈസേഷൻ ഉൾപ്പെടെയുള്ള ആധുനികവൽക്കരണത്തിൽ ശ്രദ്ധയൂന്നുമെന്നും. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊന്നും പുതിയ ബോർഡിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കെ അനന്തഗോപന്റെ നേതൃത്വത്തിലുള്ള ബോർഡ് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു. വികസനപ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും ബോർഡിന് നിലവിൽ സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീർഘവീക്ഷണത്തോടെ നിരവധി പദ്ധതികൾ നടപ്പിലാക്കേണ്ട ചുമതലയാണ്. നിലവിലെ കാലാവധി അപര്യാപ്തമാണെന്ന അഭിപ്രായമുണ്ട് പക്ഷെ ഇപ്പോൾ ലഭ്യമായ കാലയളവിൽ കഴിയാവുന്നത്ര പ്രവർത്തനങ്ങൾ നടത്തുകയാണ് ലക്‌ഷ്യം. ശബരിമല മണ്ഡലകാലം ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളെ കുറിച്ച് ആത്മവിശ്വാസമുണ്ട്. കാര്യങ്ങൾ നേരിട്ട് വിലയിരുത്താനായി വരും ദിവസങ്ങളിൽ തന്നെ സന്നിധാനത്തേക്ക് പോകും. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം വരാതിരിയ്ക്കാൻ പദ്ധതി ആവിഷ്കരിക്കുമെന്നും. അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമി തിരിച്ചു പിടിക്കൽ ഒരു മുഖ്യ അജണ്ടയായി കണക്കാക്കി ഊർജ്ജിതമായ ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം തത്വമയി ന്യൂസിനോട് പറഞ്ഞു.

B4 Admin

Recent Posts

കൃത്രിമബുദ്ധിയുടെ കാലഘട്ടത്തിൽ വേദാന്ത യുക്തിയും ദയാനന്ദ പാരമ്പര്യവും പ്രസക്തമാകുന്നു! കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ദിനാചരണത്തിൽ ആചാര്യശ്രീ രാജേഷ്!

വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…

52 minutes ago

ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈലിൽ ഫിലിപ്പീൻസ് സംതൃപ്തം: പ്രതിരോധ സഹകരണം ശക്തമാക്കാൻ സൗഹൃദരാജ്യം

ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…

13 hours ago

സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര വിൽപ്പന വിലക്ക് തുടരും: നിയന്ത്രണം നീക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…

18 hours ago

സിയാറ്റിലിൽ ദീപാവലി ആഘോഷത്തിന് നേരെ ആന്റി-ഹിന്ദു പ്രതിഷേധം: ‘ഹിന്ദുക്കളെ നാടുകടത്തണം’ എന്ന മുദ്രാവാക്യവുമായി ജേക്ക് ലാങ്

അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…

18 hours ago

320 ബാങ്ക് അക്കൗണ്ടുകൾ103 കോടിയുടെ സ്വത്ത്: ബിഎൽഎം കേസിൽ കുരുക്ക് മുറുകുന്നു! സാധാരണക്കാരുടെ നിക്ഷേപം എവിടെപ്പോയി?

കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…

19 hours ago

നക്സൽ ഭീതി ഒഴിഞ്ഞുപോയ ബസ്തറിൽ തിളക്കമാർന്ന ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിലെ സുവർണ്ണ അധ്യായമെന്ന് പ്രശംസ!

പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…

19 hours ago