Kerala

രാജ്യത്തെ സ്‌കൂളുകളിലെല്ലാം ശിശുദിനമാഘോഷ പരിപാടികൾ അരങ്ങേറുമ്പോൾ ആഘോഷങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ച് അവൾ പഠിച്ച സ്‌കൂൾ മാത്രം പ്രാർത്ഥനയിൽ മുഴുകിയിരുന്നു ! നരാധമന് പരമാവധി ശിക്ഷ ലഭിച്ചതിൽ സന്തോഷമെന്ന് അദ്ധ്യാപകർ

കൊച്ചി: രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഇന്ന് ശിശുദിനമാഘോഷ പരിപാടികൾ അരങ്ങേറിയപ്പോൾ ആലുവയിലെ തായ്ക്കാട്ടുകര എല്‍.പി. സ്‌കൂൾ മൂകമായിരുന്നു. അസ്ഫാഖ് ആലം എന്ന ക്രൂരനായ പ്രതി, ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കുഞ്ഞ് പഠിച്ച സ്‌കൂളാണിത്. സ്‌കൂളിലെ ശിശുദിനാഘോഷം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ച് തങ്ങളുടെ കൂട്ടുകാരിയെ അതി ക്രൂരമായി കൊലപ്പെടുത്തിയ മനുഷ്യമൃഗത്തിന് പരമാവധി ശിക്ഷ തന്നെ ലഭിക്കണേ എന്ന പ്രാർഥനയിലായിരുന്നു കുട്ടികൾ എലാവരും. നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷ തന്നെ ആ നരാധമന് ലഭിക്കണമെന്നു തന്നെയായിരുന്നു സ്‌കൂള്‍ അധികൃതരുടെയും ആഗ്രഹം.

രാവിലെ വന്ന ഉടന്‍തന്നെ കുട്ടികള്‍ ഓരോരുത്തര്‍ വിധിയെന്തായി വിധിയെന്തായി എന്ന് ചോദിക്കുന്നുണ്ടായിരുന്നുവെന്ന് പ്രധാനാദ്ധ്യാപികയായ കെ. ജാസ്മിന്‍ പറയുന്നു. പ്രതിക്ക് നിരവധി ജീവപര്യന്തവും വധശിക്ഷയും ലഭിച്ചതിലെ സന്തോഷം അവര്‍ അറിയിച്ചു. വധശിക്ഷ ലഭിച്ച കാര്യം കുഞ്ഞുങ്ങളെ അറിയിച്ചതായും അതില്‍ അവര്‍ സന്തോഷം പ്രകടിപ്പിച്ചതായും പ്രധാനാദ്ധ്യാപിക പറഞ്ഞു.

‘ഞങ്ങളെ കുട്ടിക്ക് അര്‍ഹിക്കുന്ന നീതി ലഭിച്ചു. പ്രതീക്ഷിച്ച വിധിയാണ്. ഇനി ഒരു കുഞ്ഞിനും ഈയൊരു അവസ്ഥയുണ്ടാകരുത്. മക്കള്‍ സ്‌കൂള്‍ വിട്ടുപോയാലും വീട്ടിലെത്തുന്നതുവരെ ടെന്‍ഷനാണ്. രക്ഷിതാക്കള്‍ക്കെല്ലാം പ്രത്യേകം സന്ദേശങ്ങള്‍ നല്‍കും. ആബ്‌സന്റായാലും വീട്ടില്‍ വിളിച്ചന്വേഷിക്കും. ആ സംഭവത്തിനു ശേഷം എല്ലാവര്‍ക്കും ആ ഭയമുണ്ട്’- കെ. ജാസ്മിന്‍ പറഞ്ഞു.

അതെ സമയം കേസിൽ  പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനു (28) വധശിക്ഷയും 5 ജീവപര്യന്തവുമാണ് ശിക്ഷയായി ലഭിച്ചത്. വിചാരണ പൂര്‍ത്തിയാക്കി നൂറ്റിപ്പത്താം ദിവസമാണ് പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെ.സോമന്‍ പ്രതിക്കു ശിക്ഷ വിധിച്ചത്. 13 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. പ്രതി സമൂഹത്തിനാകെ ഭീഷണിയെന്നും കോടതി പറഞ്ഞു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. പ്രതിക്ക് ലഭിച്ച ശിക്ഷകൾ

∙ ഐപിസി 201 (തെളിവു നശിപ്പിക്കൽ)– അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവ്

∙ ഐപിസി 297 (മൃതദേഹത്തോട് അനാദരവ് കാണിക്കൽ)– ഒരു വർഷം തടവ് 

∙ ഐപിസി 366 എ– 10 വർഷം കഠിന തടവും 25,000 രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ്

∙ ഐപിസി 364– 10 വർഷം തടവും 25,000 രൂപ പിഴയും 

∙ ഐപിസി 367– 10 വർഷം തടവും 25,000 രൂപ പിഴയും

∙ ഐപിസി 328– 10 വർഷം തടവും 25,000 രൂപ പിഴയും 

∙ ഐപിസി 376 2ജെ (അനുമതി നൽകാൻ കഴിയാത്തയാളെ ബലാത്സംഗം ചെയ്യുക),  ഐപിസി 377 (പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം), പോക്സോ ആക്ട് 5ഐ, 5എൽ, 5എം, എന്നീ അഞ്ച് വകുപ്പുകൾക്ക് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും. ജീവപര്യന്തം ശിക്ഷ ജീവിതാവസാനം വരെയെന്നും കോടതി പ്രത്യേകം എടുത്തു പറഞ്ഞു. 

∙ ഐപിസി 302 (കൊലക്കുറ്റം)– വധശിക്ഷ

B4 Admin

Recent Posts

ഐടി ജോലി ഉപേക്ഷിച്ച് സംരംഭകനായ യുവാവിന് ദാരുണാന്ത്യം: ജെയ്പൂരിൽ കഫേ ഉടമയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ!

രാജസ്ഥാനിലെ ജെയ്പൂരിൽ പ്രമുഖ ബേക്കറിയും കഫേയും നടത്തിവന്നിരുന്ന മയങ്ക് ഗോപാലിയ എന്ന യുവാവ് ക്രൂരമായ ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത് നഗരത്തിൽ…

13 hours ago

ഊർജ്ജ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഭാരതം: വരും വർഷങ്ങളിൽ രാജ്യം പുതിയൊരു എണ്ണ സമ്പന്ന രാജ്യമായി മാറുമെന്ന് വിലയിരുത്തൽ!

എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഭാരതം നിർണ്ണായകമായ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും വൻകിട എണ്ണ വിപ്ലവത്തിലേക്കും ചുവടുവെക്കുന്നതായി…

13 hours ago

നാവികസേനാ കപ്പലുകളുടെ പ്രഹരശേഷി ഇരട്ടിയാകും; ഇസ്രയേൽ എയ്റോസ്പേസുമായി 1976 കോടി രൂപയുടെ നിർണ്ണായക പ്രതിരോധ കരാറൊപ്പിട്ട് ഭാരതം!

സമുദ്രതീര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പക്കലുള്ള 'ബരാക്' പ്രതിരോധ മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രായേൽ എയ്റോസ്പേസ്…

13 hours ago

ആധുനിക ആയുധശേഖരത്തിൽ വൻ കുറവ്: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക കാലാവധി കഴിഞ്ഞ ടോമഹോക് മിസൈലുകൾ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ!

ഇറാനുമായുള്ള സംഘർഷത്തിനിടയിൽ കൃത്യതയാർന്ന ആയുധങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമായതിനെത്തുടർന്ന്, അമേരിക്കൻ നാവികസേന കാലാവധി കഴിഞ്ഞ ടോമഹോക് (Tomahawk) ക്രൂയിസ് മിസൈലുകൾ പുനരുപയോഗിച്ചെന്ന…

13 hours ago

അക്രമരാഷ്ട്രീയത്തിന്മേൽ നീതിപീഠത്തിന്റെ കനത്ത പ്രഹരം: മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ രണ്ട് പേർക്ക് ഇരട്ട ജീവപര്യന്തവും ഒൻപത് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം തടവും വിധിച്ചു!

ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ചരിത്രപരമായ ശിക്ഷാവിധി…

14 hours ago

വിദ്യാർത്ഥികളോട് കടുത്ത അനീതിയും സാംസ്കാരിക അസഹിഷ്ണുതയും: മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ തടഞ്ഞ സർക്കാർ നടപടിക്കെതിരെ ആഞ്ഞടിച്ച് ഉന്നതവിദ്യാഭ്യാസ അദ്ധ്യാപകസംഘം!

ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാഗസിനും സംയുക്തമായി നടത്തിവരുന്ന മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയുടെ സഹകരണത്തിൽ നിന്നും സർക്കാർ പിന്മാറിയത് ആയിരക്കണക്കിന്…

14 hours ago