Monday, May 20, 2024
spot_img

സൗജന്യ വാക്‌സിൻ: നാലാം ദിവസം നൽകിയത് 54.07 ലക്ഷം പേർക്ക്; കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

ദില്ലി: പുതുക്കിയ വാക്‌സിൻ നയമനുസരിച്ച്‌ രാജ്യത്ത്‌ നാലാം ദിവസം 54.07 ലക്ഷം വാക്‌സിൻ ഡോസുകൾ നൽകിയതായി കേന്ദ്രം. 18നും 44നും ഇടയിലുള്ള പത്ത്‌ ലക്ഷത്തിലധികം പേർക്കാണ് വാക്‌സിൻ നൽകിയത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യയുടെ മൊത്തം കൊവിഡ് വാക്‌സിനേഷൻ കണക്ക്‌ വ്യാഴാഴ്ച വരെ 30.72 കോടി കവിഞ്ഞു.

നിലവിൽ 18-44 വയസിനിടയിലുള്ളവർക്ക്‌ 35,44,209 വാക്സിൻ ഡോസുകൾ ആദ്യ ഡോസായും 67,626 വാക്സിൻ ഡോസുകൾ രണ്ടാമത്തെ ഡോസായും നൽകിയിട്ടുണ്ട്‌. ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ 18-44 വയസിനിടയിലുള്ള പത്ത്‌ ലക്ഷം പേർ കൊവിഡിന്‍റെ ആദ്യ ഡോസ്‌ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്‌. പുതുക്കിയ വാക്‌സിൻ നയമനുസരിച്ച്‌ 18 വയസിന് മുകളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്നാണ് മോദി പ്രഖ്യാപിച്ചത്. വാക്‌സിൻ ഉത്പാദകരിൽ നിന്നും 75 ശതമാനം വാക്‌സിൻ ഡോസുകളും കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകും എന്നും അദ്ദേഹം അറിയിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles