ന്യൂസിലൻഡ് ബാറ്റിംഗ് ഇതിഹാസം റോസ് ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തി. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റിലും ഏകദിനത്തിലും ന്യൂസിലാന്‍ഡിന്റെ എക്കാലത്തെയും മികച്ച താരമാണ് റോസ് ടെയ്‌ലര്‍.
’17 വര്‍ഷത്തെ കരിയറില്‍ നല്‍കിയ പിന്തുണയ്ക്ക് എല്ലാവരോടുമുള്ള നന്ദിയും’ താരം ട്വിറ്ററിലൂടെ അറിയിച്ചു.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയും ഓസ്‌ട്രേലിയ, നെതര്‍ലാന്‍ഡ്സ് ടീമുകള്‍ക്കെതിരെയുള്ള ഏകദിന പരമ്പരയിലും കളിച്ചാണ് ടെയ്‌ലര്‍ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുക.
അതേസമയം 37കാരനായ റോസ് ടെയ്‌ലര്‍ 110 ടെസ്റ്റിലും 233 ഏകദിനങ്ങളിലും 102 ടി20യിലും കളിച്ചിട്ടുണ്ട്.
ടെസ്റ്റില്‍ 19 സെഞ്ചുറികളും മൂന്ന് ഇരട്ട സെഞ്ചുറികളും സഹിതം 7585 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 290 ആണ് ഉയര്‍ന്ന സ്‌കോര്‍.
ഏകദിനത്തില്‍ 21 സെഞ്ച്വറികള്‍ ഉള്‍പ്പടെ 8576 റണ്‍സും രാജ്യാന്തര ടി20യില്‍ ഏഴ് അര്‍ദ്ധ സെഞ്ചുറികളോടെ 1909 റണ്‍സും താരം നേടിയിട്ടുണ്ട്.
സമീപകാലത്ത് ന്യൂസിലന്‍ഡ് ടീം നടത്തിയ കുതിപ്പിന് പിന്നില്‍ ടെയ്‌ലറുടെ സജീവ സാന്നിധ്യമുണ്ട്. 2023 ലോകകപ്പില്‍ താരം കളിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, രാജ്യത്തിനായി കളിക്കാന്‍ സാധ്യച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് കുറിച്ചാണ് ടെയ്‌ലര്‍ ഒടുവില്‍ പാഡഴിക്കുന്നത്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…