India

CISF കേന്ദ്രത്തിൽനിന്ന് പതിനൊന്നുകാരന് വെടിയേറ്റു; അബദ്ധത്തിൽ വെടിയേറ്റതെന്ന് സൂചന

ചെന്നൈ: തമിഴ്​നാട്ടിൽ സി.ഐ.എസ്​.എഫിന്‍റെ വെടിയേറ്റ്​ (CISF Gun Shot Hits Boys Head) 11 കാരന്​ ഗുരുതര പരിക്ക്. ​
തമിഴ്​നാട്ടിലെ പുതുക്കോട്ടയിൽ ആണ് സംഭവം. സി.ഐ.എസ്​.എഫിന്‍റെ ഷൂട്ടിങ്​ പരിശീലനത്തിനിടെ അബദ്ധത്തിൽ കുട്ടിയ്ക്ക് വെടിയേൽക്കുകയായിരുന്നു എന്നാണ് നിഗമനം. വീടിന്​ മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തലയ്ക്കാണ്​ വെടിയേറ്റത്. അതേസമയം, ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന്​ തമിഴ്​നാട്​ പോലീസോ സി.ഐ.എസ്​.എഫോ തയ്യാറായിട്ടില്ല.

പുതുക്കോട്ടയിൽ നരത്താമലയിലാണ്​ സംഭവം. പരിക്കേറ്റ കുട്ടിയെ ഉടൻ പുതുക്കോട്ട ഗവൺമെന്‍റ്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്​ വിദഗ്​ധ ചികിത്സക്കായി തഞ്ചാവൂർ മെഡിക്കൽ കോളജിലേക്ക്​ മാറ്റി. ഷൂട്ടിങ്​ പരി​ശീലനത്തിനിടെ ബുള്ളറ്റുകളിലൊന്ന്​ ലക്ഷ്യം തെറ്റുകയായിരുന്നുവെന്നാണ്​ പോലീസിന്‍റെ നിഗമനം. സംഭവത്തെക്കുറിച്ച്​ അന്വേഷണം ആരംഭിച്ചതായി ​പോലീസ്​ അറിയിച്ചു. സി.ഐ.എസ്​.എഫ്​ ഉദ്യോഗസ്ഥരോട്​ പോലീസ്​ പ്രാഥമികമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു.

admin

Share
Published by
admin

Recent Posts

പന്തീരാങ്കാവ് കേസ്; പരാതിക്കാരിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ല! യുവതിയെ ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ ആകാമെന്ന നിഗമനത്തിൽ അന്വേഷണ സംഘം

കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് പീഡന കേസിൽ പരാതിക്കാരിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം. യുവതിയെ ഭീഷണിപ്പെടുത്തിയോ പ്രതിഫലം…

20 mins ago

ചരിത്രം മറന്നു കളഞ്ഞ ഭാരതത്തിന്റെ വീര പുത്രി

ചരിത്രം മറന്നു കളഞ്ഞ ഭാരതത്തിന്റെ വീര പുത്രി

27 mins ago

വികെ ശ്രീകണ്ഠന്‍ എംപിക്ക് തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല ; തീരുമാനം ജോസ് വള്ളൂരിന്റെ രാജിക്ക് പിന്നാലെ ; തൃശൂരിലെ തോൽവി പരിശോധിക്കാൻ മൂന്നംഗസമിതി

ജോസ് വള്ളൂർ രാജിവച്ചതിന് പിന്നാലെ തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക്. താല്‍ക്കാലിക ചുമതല വികെ…

8 hours ago

ബിജെപി ദേശീയ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് യോഗിയോ ഫട്‌നാവിസോ ? സാദ്ധ്യതകള്‍ ആര്‍ക്കൊക്കെ

യോഗി ആദിത്യനാഥ് ബിജെപിയുടെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കു എത്തുമോ... ? ബിജെപിയുടെ ഒന്നാം നിര നേതാക്കളെല്ലാം മോദിയുടെ മൂന്നാം ക്യാബിനറ്റില്‍ ഇടം…

8 hours ago

വോട്ടിന് ലക്ഷം രൂപ വാഗ്ദാനം: കോണ്‍ഗ്രസിന്റെ ഖട്ടാ ഖട്ട് പദ്ധതിയ്ക്കു പണി കിട്ടും

കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ സ്ത്രീ വോട്ടര്‍മാരുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 8500 രൂപയും പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും മാറ്റുമെന്ന് 'ഖട്ടാ ഖട്ട്…

9 hours ago

ഗുരുതര വീഴ്ചയെന്ന് പി ബി! ബിജെപിയുടെ വളർച്ച മുൻകൂട്ടി അറിഞ്ഞില്ല|PINARAY VIJAYAN

പിണറായിയുടെ പിടി അഴിയുന്നു! രാജിവച്ച് പുറത്തു പോകാൻ ആവശ്യപ്പെട്ട് ഘടക കക്ഷികൾ

9 hours ago