Monday, December 22, 2025

രാജ്യത്ത് ആറ് മാസത്തിനു ശേഷം ആദ്യ കൊവിഡ് മരണം; ന്യൂസീലാൻഡ് അടച്ചുപൂട്ടി

ഓക്ക്‌ലൻഡ്: ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. 90 വയസുള്ള ഒരു വയോധികയാണ് മരണപ്പെട്ടത്. രാജ്യത്ത് അടുത്തിടെ കേസുകള്‍ വീണ്ടും വര്‍ധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ വര്‍ഷത്തെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ ആകെ 27 പേരാണ് കൊവിഡ് ബാധിച്ച് ന്യൂസീലൻഡിൽ മരണപ്പെട്ടത്.

ഓക്ക്ലന്‍ഡിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6 മാസക്കാലമായി ഒരു കൊവിഡ് കേസ് പോലും ന്യൂസീലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യം മുഴുവന്‍ ലോക്ക്ഡൗണിലാണ്. 782 കേസുകള്‍ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.മുന്‍പ് കൊവിഡ് ബാധ പിടിച്ചുകെട്ടിയതുപോലെ എളുപ്പമല്ല ഡെല്‍റ്റ വകഭേദമെന്ന് മന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു. ഭാവി പദ്ധതികളെപ്പറ്റി കൂടുതല്‍ നല്ല രീതിയില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ന്യൂസീലൻഡിൽ കോവിഡ് വാക്സിൻ സ്വീകരിച്ചുള്ള ആദ്യമരണം തിങ്കളാഴ്ച റിപ്പോർട്ടുചെയ്തു. ഫൈസർ വാക്സിൻ സ്വീകരിച്ച സ്ത്രീയാണ് ഹൃദയപേശികൾ വീങ്ങുന്ന മയോകാർഡിറ്റിസ് എന്ന അവസ്ഥയെത്തുടർന്ന് മരിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles