Monday, April 29, 2024
spot_img

പാ​ര​സെ​റ്റാ​മോളിന് മൂക്കുകയറിട്ട് ഡ്ര​ഗ് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗം: നടപടി കോവിഡിന്റെ പശ്ചാത്തലത്തിൽ

കോ​ഴി​ക്കോ​ട് : കേരളത്തിൽ കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ പാ​ര​സെ​റ്റ​മോ​ള്‍ അ​ട​ക്ക​മു​ള്ള മ​രു​ന്നു​ക​ൾ വി​ല്പ​ന​യ്ക്കു വിലക്കിട്ട് ഡ്ര​ഗ് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗം. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ഇവ ഇനി മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍ വി​ല്‍​ക്ക​രു​തെ​ന്നാണ് നി​ര്‍​ദേശം.

പ​നി, ജ​ല​ദോ​ഷം, ചു​മ എ​ന്നീ അ​സു​ഖ​ങ്ങ​ള്‍ക്കു​ള്ള മ​രു​ന്നു​ക​ള്‍ ഡോ​ക്ട​ര്‍മാ​രു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ന​ല്‍ക​രു​തെ​ന്നു ഡ്ര​ഗ് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍കി​. കോ​വി​ഡ് ഒ​ന്നാം​ത​രം​ഗ സ​മ​യ​ത്ത് ത​ന്നെ ഇ​ത്ത​രം നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ടു പ​രി​ശോ​ധ​ന​ക​ള്‍ കു​റ​ഞ്ഞു. വീ​ണ്ടും കോ​വി​ഡ് പ​ട​ര്‍ന്നു പി​ടി​ക്കു​ന്ന​ സാഹചര്യത്തിലാണ് മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കാ​ന്‍ ഡ്ര​ഗ് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗം തീ​രു​മാ​നി​ച്ച​ത്.

അതേസമയം പ​നി, തൊ​ണ്ട​വേ​ദ​ന, ചു​മ, ജ​ല​ദോ​ഷം എ​ന്നി​വ​യാ​ണ് കോ​വി​ഡി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണം. എന്നാൽ കോ​വി​ഡ് ഉ​ള്ള​വ​ര്‍ പ​നി​യാ​ണെ​ന്നു ക​രു​തി പാ​ര​സെ​റ്റ​മോ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള മ​രു​ന്നു​ക​ള്‍ ക​ഴി​ക്കു​ക​യും ശ​രീ​രോ​ഷ്മാ​വ് കു​റ​യുമ്പോൾ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ക​യും ചെ​യ്യും. ഇ​ത്ത​ര​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ വ​ഴി രോ​ഗ​വ്യാ​പ​നം കൂ​ടാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ വിശദികരിക്കുന്നത്.

എന്നാൽ ചെ​റി​യ അ​സു​ഖ​ങ്ങ​ള്‍ക്ക് പോലും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു പോകുന്നതോടെ രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. മാത്രമല്ല നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്ന​തോ​ടെ മ​രു​ന്നു​ക​ള്‍ ല​ഭി​ക്കാ​തെ വ​രി​ക​യും ആ​ശു​പ​ത്രി​ക​ളി​ല്‍ പോ​കേ​ണ്ട​താ​യും വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സാ​ധാ​ര​ണ​ക്കാ​ര്‍.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles