കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന പരാതി. ഇന്ന് ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. കൃത്യമായ സ്കാനിംഗ് നടത്തുന്നതിലും കുഞ്ഞിന് അനക്കമുണ്ടോ എന്ന് പരിശോധിക്കുന്നതിലും അനാസ്ഥയുണ്ടായെന്നാണ് ബന്ധുക്കളുടെ പ്രതികരണം.
ശരിയായ പരിശോധന നടത്തി മരുന്ന് നൽകാൻ ശ്രമിച്ചില്ലെന്നാണ് പരാതി. സാധാരണ ഗതിയിൽ സ്കാനിംഗിൽ ഉൾപ്പടെ നടത്തിയപ്പോൾ ആസ്വാഭാവികത ഒന്നും ഉണ്ടായിരുന്നില്ല. ഡോക്ടർമാർ പറഞ്ഞ ഡേറ്റിന് മുമ്പ് തന്നെ യുവതിക്ക് വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോക്ടർമാരോട് ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. പിന്നീടാണ് കുഞ്ഞ് മരിച്ച കാര്യം അറിയിക്കുന്നതെന്നും യുവതിയുടെ ഭർത്താവ് ബിജീഷ് വ്യക്തമാക്കി.
കുഞ്ഞിന്റ മരണം സ്ഥിരീകരിച്ചതിന് ശേഷവും മൃതദേഹം ബന്ധുക്കളെ കാണിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ല. ബന്ധുക്കൾ ബഹളം വച്ചതിന് ശേഷമാണ് കുഞ്ഞിന്റെ മൃതദേഹം കാട്ടാൻ തയ്യാറായതെന്നും പറയുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…