India

ജീവനോടെ കുഴിച്ചുമൂടിയ നവജാത ശിശുവിന് രക്ഷകനായത് കർഷകൻ; നാടിനെ നടുക്കിയ സംഭവം നടന്നത് ഗുജറാത്തിലെ സബർകന്തയിൽ

ഗുജറാത്ത്: ജീവനോടെ കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ ജീവൻ രക്ഷിച്ച് കർഷകൻ. തന്റെ കൃഷിയിടത്തിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കർഷകൻ കുഞ്ഞിനെ കണ്ടെത്തിയത്. സബർ കന്തയിലെ ഗാംഭോയി ഗ്രാമത്തിലായിരുന്നു സംഭവം. മണ്ണ് മാറ്റി കുഞ്ഞിനെ പുറത്തെടുത്ത ശേഷം ഇദ്ദേഹം ആംബുലൻസ് വിളിക്കുകയും സമീപത്തെ ആശുപത്രിയിൽ കുഞ്ഞിനെ എത്തിക്കുകയുമായിരുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുഞ്ഞിന്റെ രക്ഷിതാക്കൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രകൃതി ചികിത്സയിലൂടെ നടത്തിയ പ്രസവത്തില്‍  കുട്ടി മരിക്കാനിടയായത് ഡോക്ടറുടെ വീഴ്ചയെന്ന് ഉപഭോക്തൃ കമ്മീഷന്‍. ആദ്യത്തെ മൂന്ന് പ്രസവം സിസേറിയന്‍ ആയതുകൊണ്ട് നാച്വറോപ്പതി യോഗാ സമ്പ്രദായമനുസരിച്ച് യുവതിക്ക് സ്വാഭാവികപ്രസവം വാഗ്ദാനം ചെയ്ത് കുട്ടി മരിക്കാനിടയായ സംഭവത്തിലാണ് ഉപഭോക്തൃ കമ്മീഷന്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.   പരാതിക്കാരിക്ക് ചികിത്സാ ചെലവ് ഉള്‍പ്പെടെ നഷ്ടപരിഹാരമായി 6,24,937 രൂപ നല്‍കാനും കമ്മീഷന്‍ വിധിച്ചു.

പരാതിക്കാരിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചികിത്സ ഏറ്റെടുത്തതെന്നും പ്രസവമോ കുട്ടിയുടെ മരണമോ തന്റെ സ്ഥാപനത്തില്‍ നിന്നല്ല സംഭവിച്ചതെന്നുമുള്ള ഡോക്ടറുടെ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. ജില്ലാ ഉപഭോക്തൃമ്മീഷന്‍റെ  വിധിപ്രകാരമുള്ള തുക ഒരു മാസത്തിനകം പരാതിക്കാരിക്ക് നല്‍കണമെന്നും വിധിയില്‍ പറഞ്ഞു.

B4 Admin

Share
Published by
B4 Admin

Recent Posts

പൂജവയ്പ്പിന് പിറ്റേന്നും ബാങ്കുകള്‍ക്ക് പ്രവര്‍ത്തിദിനം! ദുര്‍ഗ്ഗാഷ്ടമി ദിവസം ബാങ്കുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിക്കണം. മുഖ്യമന്ത്രിക്ക് ബാങ്ക് ജീവനക്കാരുടെ ഔദ്യോഗിക നിവേദനം

ഈ വര്‍ഷത്തെ ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 19-ന് കേരളത്തിലെ ബാങ്കുകള്‍ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് (എന്‍.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…

44 minutes ago

നവരാത്രി ഭക്തിയുടെ അത്യപൂര്‍വ്വ അനുഷ്ഠാനം. ബിഹാറില്‍ 2,516 കൂര്‍ത്ത ആണികള്‍ക്ക് മുകളില്‍ കിടന്ന് പ്രാര്‍ത്ഥിച്ച് 35-കാരിയായ ഗൃഹനാഥ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്‍ഗ്ഗാദേവി പ്രീതിക്കായി മധുമല…

1 hour ago

16 വയസ്സുകാരിയ്ക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം ; റോബോട്ടിന്റെ കൗമാരക്കാരായ ഉടമകള്‍ പിടിയില്‍

ബെര്‍ലിന്‍ : ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…

2 hours ago

സൗദിയിലേക്ക് ആക്രമണം തുടരുന്ന ഹൂതികള്‍ക്ക് മുന്നറിയിപ്പുമായി ട്രമ്പ്

റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…

2 hours ago

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

റിയാദ് : വിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങാന്‍…

2 hours ago

182 രാജ്യങ്ങളിലേക്ക് വിസ രഹിതവും ലളിതവുമായ പ്രവേശനം. ആഗോള പാസ്പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ പാസ്പോര്‍ട്ട്

അബുദാബി : ആഗോളതലത്തില്‍ യുഎഇ പാസ്പോര്‍ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി യുഎഇ പാസ്പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…

3 hours ago