കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കാന്‍ പോകുന്നുവെന്ന വാർത്ത വ്യാജമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റോ സര്‍ക്കാരോ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നിര്‍ബന്ധിത വിആര്‍എസ് കുറ്റകരമാണെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലൂടെ ജീവനക്കാരുടെ ആത്മവിശ്വാസം തകരുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വി.ആര്‍.എസ് നടപ്പാക്കാന്‍ പോകുന്നുവെന്നും അതിനായി 7200 ഓളം പേരുടെ പട്ടിക തയ്യാറാക്കിയെന്നുമുള്ള വാര്‍ത്തയാണ് പരക്കുന്നത്. ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റും ഇന്നലെ അറിയിച്ചിരുന്നു. അത്തരത്തിലൊരു കാര്യം കെഎസ്ആര്‍ടിസി ആലോചിക്കുന്നില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.

