Wednesday, December 24, 2025

മേഘ്‌ന രാജിന് രണ്ടാം വിവാഹമെന്ന് വാര്‍ത്ത; യൂട്യൂബ് ചാനലുകള്‍ കുടുങ്ങും


നടി മേഘ്‌ന രാജിന്റെ രണ്ടാം വിവാഹം സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയ യൂട്യൂബ് ചാനലുകള്‍ക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബിഗ് ബോസ് സീസണ്‍ കന്നഡ സീസണ്‍ ഫോര്‍ വിന്നര്‍ പ്രതാം. മേഘ്‌നരാജും പ്രതാമും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വിധത്തില്‍ യൂട്യൂബിലും ട്വിറ്ററിലും വാര്‍ത്ത പ്രചരിപ്പിച്ചവരാണ് കുടുങ്ങുക. പ്രതാം തന്നെയാണ് ഇവര്‍ക്ക് എതിരെ നിയമപരമായി നീങ്ങുമെന്ന് അറിയിച്ചത്.

നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പ്പാട് ഏവരെയും ദുഖത്തിലാക്കിയിരുന്നു. പ്രിയതമന്റെ വിയോഗം സൃഷ്ടിച്ച വേദനയില്‍ നിന്ന് മേഘ്‌ന ജീവിതത്തിലേക്ക് നടന്നുതുടങ്ങുകയാണ്. ഒരു മകന്‍ കൂടി ജനിച്ച സന്തോഷത്തിലാണ് അവര്‍. താന്‍ അഭിനയജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും തന്റെ ചിരുവിന് അതായിരുന്നു ഇഷ്ടമെന്നും താരം പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനിടെയിലാണ് ചില മാധ്യമങ്ങള്‍ മേഘ്‌നയും പ്രതാമും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വിധത്തില്‍ വാര്‍ത്തകള്‍ പടച്ചുവിട്ടത്. ഈ വ്യാജവാര്‍ത്ത ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. അതുകൊണ്ടാണ് താന്‍ നിയമപരമായി മുമ്പോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles