ന്യൂസീലന്‍ഡിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായില്ല. അവസാന ട്വെന്റി-20യില്‍ ഇന്ത്യയെ നാല് റണ്‍സിന് തകര്‍ത്ത് ന്യൂസീലന്‍ഡ് 2-1ന് പരമ്പര സ്വന്തമാക്കി. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് 11 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സിക്‌സും ഫോറുമായി മുന്നേറുകയായിരുന്ന ദിനേശ് കാര്‍ത്തിക്കിനേയും ക്രുണാല്‍ പാണ്ഡ്യയേയും അവസാന ഓവറില്‍ പിടിച്ചു നിര്‍ത്തിയ ടിം സൗത്തിയാണ് കിവീസിന് വിജയം സമ്മാനിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് ആതിഥേയര്‍ അടിച്ചെടുത്തത്.
നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുല്‍ദീപ് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ മികച്ചു നിന്നത്. അതോടൊപ്പം ക്യാച്ചുകള്‍ കൈവിട്ട് ഫീല്‍ഡര്‍മാരും ന്യൂസീലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലെത്താന്‍ ‘സഹായിച്ചു.’
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…