ലണ്ടൻ : ബ്രിട്ടനെ ആശങ്കയിലാക്കി നോറോവൈറസ് വ്യാപനം. കോവിഡിന്റെ ഭീതിയൊഴിഞ്ഞതോടെ ലോക്ഡൗണ്‍ പാതി പിന്‍വലിച്ച ബ്രിട്ടനെ വീണ്ടും മുള്‍മുനയിലാക്കിയിരിക്കുകയാണ് നോറോവൈറസ് വ്യാപനം. ഇതുവരെ 154 പേരില്‍ രോഗം സ്ഥിരീകരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കോവിഡിന് സമാനമായ നിയന്ത്രണങ്ങള്‍ വഴിയേ ഇതിനെയും പ്രതിരോധിക്കാനാവൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
അടുത്തിടെ വൈറസ് ബാധ വര്‍ധിച്ചതാണ് ആശങ്ക ഉയര്‍ത്തുന്നത്. അഞ്ചാഴ്ചക്കിടെയാണ് ഇംഗ്ളണ്ടിൽ ഇത്രയധികം പേരില്‍ വൈറസ് കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന കണക്കുകള്‍ ഉണ്ടായത്. കോവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന് മുന്നറിയിപ്പ് രാജ്യത്തെ വല്ലാതെ ആശങ്കയിലാക്കുന്നുണ്ട്.
നോറോവൈറസ് സ്വീകരിച്ച് 48 മണിക്കൂറിനുള്ളില്‍ രോഗി ലക്ഷണം പ്രകടിപ്പിക്കും. മൂന്നുദിവസം വരെ ഇത് നിലനില്‍ക്കുകയും ചെയ്യും. ശരീരം സ്വയം ഇവക്കെതിരെ പ്രതിരോധശേഷി ആര്‍ജിക്കാമെങ്കിലും എത്രനാള്‍ ഇത് നിലനില്‍ക്കുമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഛര്‍ദിയും വയറിളക്കവുമാണ് പ്രധാനമായും നോറവൈറസ് രോഗ ലക്ഷണങ്ങള്‍. വയറിനും കുടലിനും മറ്റു പ്രശ്‌നങ്ങളും ഇതുണ്ടാക്കും. മാത്രമല്ല പനി, തലവേദന, ശരീര വേദന എന്നിവയും ലക്ഷണങ്ങളായി കാണാം. വൈറസ് വാഹകര്‍ക്ക് ശതകോടിക്കണക്കിന് വൈറസുകളെ മറ്റുള്ളവരിലേക്ക് പകരാനാകുമെന്നും പറയുന്നുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

