Wednesday, December 31, 2025

സാമൂഹിക മാധ്യമങ്ങളിലുടെ ഐ.എസുമായി ബന്ധം പുലര്‍ത്തുന്ന യുവതിയെ അറസ്റ്റ് ചെയ്തു | NIA

സാമൂഹിക മാധ്യമങ്ങളിലുടെ ഐ.എസുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന മംഗളൂരുവിലെ യുവതി ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തില്‍ ആയിരുന്നു . തുടർന്ന് അന്വേഷണത്തിനൊടുവിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതിന്‍റെ പേരില്‍ മംഗളൂരുവില്‍ യുവതിയെ എന്‍ ഐഎ അറസ്റ്റ് ചെയ്തു. ടെലഗ്രാമിലും ഇന്‍സ്റ്റഗ്രാമിലും ഐഎസ് അനുകൂല കൂട്ടായ്മയില്‍ യുവതി അംഗമാണെന്ന് പറയുന്നു. അജ്മലയെന്നാണ് നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ പേര്. അജ്മലയുടെ അമ്മാവനാണ് 2016-ൽ കണ്ണൂരിൽ നിന്ന് കുടുംബസമേതം ഐ.എസില്‍ ചേര്‍ന്ന അബ്ദുള്‍ റഹ്‌മാനെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.

മംഗളൂരുവിലെ ഉള്ളാളില്‍ കോണ്‍ഗ്രസിന്‍റെ മുന്‍ എംഎല്‍എ ബി.എം. ഇദ്ദിനബ്ബയുടെ പേരക്കുട്ടിയായ ബി.എം.ബാഷയുടെ മകന്‍ അമര്‍ അബ്ദുള്‍ റഹ്മാനുള്‍പ്പെടെ നാല് പേരെ കഴിഞ്ഞ ദിവസം എന്‍ ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്‍ എംഎല്‍എ ബി.എം. ഇദ്ദിനബ്ബയുടെ മറ്റൊരു പേരക്കുട്ടിയുടെ ഭാര്യയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതത്. കര്‍ണ്ണാടകയില്‍ വിരാജ്‌പേട്ട സ്വദേശിനിയായ പെണ്‍കുട്ടി ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ മകനുമായി പ്രണയത്തിലായി. അമര്‍ പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റിയ ശേഷം വിവാഹം കഴിച്ചു.

Related Articles

Latest Articles