Wednesday, May 8, 2024
spot_img

ടോക്കിയോയിൽ ആറാം മെഡൽ സ്വന്തമാക്കി ഭാരതം; ഗുസ്തിയിൽ വെങ്കലം നേട്ടവുമായി ബജ്‌രംഗ്

ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യയുടെ ബജ്‌രംഗ് പുനിയക്ക് വെങ്കലം. ഇതോടെ ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി. 65 കിലോ വിഭാഗത്തിൽ കസാഖിസ്ഥാൻ താരത്തെ തോൽപിച്ചാണ് മെഡൽ നേട്ടം. പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 65 കിലോ വിഭാഗത്തിലാണ് ബജ്‌രംഗ് പൂനിയ വെങ്കലം നേടിയത്.

ഒളിമ്പിക് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ഏഴാം മെഡലാണിത്. രവികുമാര്‍ ദഹിയക്ക് ശേഷം ടോക്യോ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍ കൂടിയാണിത്. ഇതോടെ, ആറാം മെഡലുമായി ഇന്ത്യ ഒളിംപിക്സ് ചരിത്രത്തിൽ തങ്ങളുടെ തന്നെ ഏറ്റവുമുയർന്ന മെഡൽ നേട്ടത്തിന് ഒപ്പമെത്തി.

അതേസമയം അവസാനമായി റഷ്യയില്‍ നടന്ന ഒരു പ്രാദേശിക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ നിയാസ്‌ബെക്കോവിനെ പുനിയ പരാജയപ്പെടുത്തിയിരുന്നു.ഇത്തവണത്തെ ഗെയിംസില്‍ ആദ്യ റൗണ്ടില്‍ എര്‍നസര്‍ അക്മതലിയേവിനെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു പുനിയയുടെ തുടക്കം. അടുത്ത റൗണ്ടില്‍ മൊര്‍ത്തസ ഗിയാസിയെയും പരാജയപ്പെടുത്തി അദ്ദേഹം സെമി ഫൈനലിലേക്കു മുന്നേറുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles