Thursday, January 8, 2026

യുവാക്കളെ ഐ എസ്സിലേക്ക് റിക്രൂട്ട് ചെയ്ത് നാട് കടത്താൻ ശ്രമിച്ച കേസ്സിൽ മൂന്ന് ഐ എസ് ഏജന്റുമാർക്കെതിരെ എൻ ഐ എ കുറ്റപത്രം.

ബംഗളുരു: യുവാക്കൾക്കിടയിൽ തീവ്രവാദം പ്രചരിപ്പിച്ച് ഐ എസ്സിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിച്ച കേസ്സിൽ മൂന്ന് ഐ എസ് ഏജന്റുമാർക്കെതിരെ എൻ ഐ എ കുറ്റപത്രം. ബംഗളുരുവിലെ പ്രത്യക കോടതിയിലാണ് മുഹമ്മദ്‌ തൗകിർ മെഹ്മൂദ്, സോഹൈബ് മന്ന, മുഹമ്മദ് ശിഹാബ് എന്നിവർക്കെതിരെ എൻ ഐ എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.

2020 സെപ്റ്റംബർ 19 നാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ രണ്ടുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അന്വേഷണത്തിനിടയിൽ മൂന്നുപേർകൂടി കുറ്റക്കാരാണെന്ന് തെളിഞ്ഞതോടെയാണ് എൻ ഐ എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യയിൽ ഐ എസ് ആശയങ്ങളുടെ പ്രചാരണത്തിന് ഇവർ പണം സ്വരൂപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles