Monday, January 5, 2026

കളിയിക്കാവിള കൊലപാതകം; അന്വേഷണം എന്‍ഐഎ എറ്റെടുക്കും,കൂടുതൽ ഭീകരർ കുടുങ്ങും

കളിയിക്കാവിള: കളിയിക്കാവിളയില്‍ എസ്ഐയെ വെടിവച്ചു കൊന്ന സംഭവത്തിലെ അന്വേഷണം എന്‍ഐഎ എറ്റെടുക്കും. സംഭവത്തിന് പിന്നില്‍ സംസ്ഥാനാന്തര ഭീകരവാദ സംഘടനകളുടെ പങ്കും സാമ്പത്തിക സഹായവും ലഭിച്ചു എന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് നടപടി. തമിഴ്നാട് ക്യൂബ്രാഞ്ചും കേന്ദ്രരഹസ്യാന്വേഷണ എജന്‍സിയും നല്‍കിയ റിപ്പോര്‍ട്ട് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദ്ര മോദിയുടെ നേത്യത്വത്തില്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരുമാനം.

സംഭവത്തിന്റെ ആസൂത്രണ ശൈലി വ്യക്തമായ ഭീകരവാദ തിരക്കഥയുടെ ആദ്യ ഭാഗങ്ങളിലെ ഒരു രംഗം മാത്രമാണെന്നാണ് എന്‍ഐയുടെ നിഗമനം. കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ ഇതിന്റെ തുടര്‍ച്ചയായ സംഭവങ്ങള്‍ ഉണ്ടായേക്കാം എന്ന സാധ്യത എന്‍ഐഎ തള്ളിക്കളയുന്നില്ല. മതത്തിനെ മറയാക്കാനുള്ള ശ്രമം ബോധപൂര്‍വ്വമാണെന്ന് ഭീകരവാദ വിരുദ്ധ എജന്‍സി കരുതുന്നു.

തമിഴ്നാട് ക്യൂബ്രാഞ്ച് ആയച്ച റിപ്പോര്‍ട്ടും എന്‍ഐഎ വിലയിരുത്തി. കേരളത്തില്‍ പ്രത്യേകിച്ച് തെക്കന്‍ ജില്ലയില്‍ സംഭവം ആസൂത്രണം ചെയ്തത് എല്ലായിടവും തങ്ങളുടെ വരുതിയിലാണെന്ന് വരുത്തി തിര്‍ക്കാനാണെന്ന് വ്യക്തമാക്കുന്നതാണ് ക്യൂ ബ്രാഞ്ച റിപ്പോര്‍ട്ട്.

മൊബൈല്‍ ഫോണ്‍ നിരീക്ഷണത്തെ അതിജീവിക്കാന്‍ ഉപഗ്രഹ ഫോണ്‍ അടക്കമുള്ളവ ഉപയോഗിച്ചിരുന്നു. ദേശ സുരക്ഷയ്ക്ക് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് സംഭവമെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് എന്‍ഐഎയുടെ വിപുലമായ സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താനുള്ള തിരുമാനം. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തോട് ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദ്ര മോദിയും യോജിക്കുകയായിരുന്നു. ഡിഐജി അനൂപ് കുരുവിള ജോണിന്റെ മേല്‍നോട്ടത്തിലാകും അന്വേഷണം.

Related Articles

Latest Articles