Monday, November 9, 2026

ജമ്മു കശ്മീരിലെ അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു

ദില്ലി: ജമ്മു കശ്മീരിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു. പുതിയ ഉത്തരവ് പ്രകാരം ജമ്മു, സംഭാ, കത്വാ, ഉദ്ദംപുര്‍, റെസെയ് തുടങ്ങിയ ജില്ലകളില്‍ പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ക്ക് ടു ജി ലഭ്യമായി തുടങ്ങും. എന്നാല്‍ ഇ ബാങ്കിങ്ങ് തുടങ്ങി ചില പ്രത്യേക സൈറ്റുകള്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാവു. സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും

അവശ്യ സേവനങ്ങളില്‍ ബ്രോഡ്ബാന്റ് പുനഃസ്ഥാപിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍, ബാങ്കുകള്‍ എന്നിവടങ്ങളില്‍ ബ്രോഡ്ബാന്റ് സ്ഥാപിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം ആദ്യം എസ്എംഎസ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. ഇന്ന് മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ജമ്മു കശ്മീരില്‍ പുനഃസ്ഥാപിക്കണമെന്നായിരുന്നു സുപ്രീംകോടി ഉത്തരവ്.

Related Articles

Latest Articles