NIA
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ചാനാപോറയില്‍ ഭീകരരില്‍ നിന്നും ആയുധ ശേഖരം കണ്ടെത്തിയ കേസില്‍ അഞ്ചു പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. ഭീകരവിരുദ്ധ നിയമത്തിലെ ആംസ് ആക്‌ട് സെക്ഷന്‍ 25(1 എഎ) 120ബി, 204 വകുപ്പ് 17,18,20,38,39 എന്നിവ ചേര്‍ത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കേസിൽ അഞ്ചുപേരാണ് പ്രതികൾ. അഞ്ചുപേരും ലഷ്‌ക്കര്‍ ഇ തൊയ്ബ ബന്ധമുള്ള ദി റസിസ്റ്റന്റ് ഫോഴ്‌സ് എന്ന ഭീകരസംഘടനയിലെ സജീവ അംഗങ്ങളാണ്. ജമ്മുകശ്മീരില്‍ പണ്ഡിറ്റുകളേയും മറ്റ് പ്രമുഖ വ്യക്തികളേയും കൊല്ലുന്നതിനായി ഭീകര്‍ക്ക് ആയുധങ്ങളും പണവും മയക്കുമരുന്നും താമസവും ഒരുക്കികൊടുക്കുക എന്നതായിരുന്നു ഈ അഞ്ചംഗ സംഘം ചെയ്തിരുന്നത്. എല്ലാവരുടേയും മൊബൈല്‍ ഫോണില്‍ നിന്നും പാകിസ്ഥാന്‍ ബന്ധവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ശ്രീനഗറിലെ ചാന്‍പോറയിലെ ഖാന്‍ കോളനിയില്‍ മുഷ്താഖ് അഹമ്മദ് ഗനിയുടെ മകന്‍ ആമിര്‍ മുഷ്താഖ് ഗാനി, ബട്ടാപോറയിലെ ഇഷാന്‍ ഉള്‍ ഹഖ് വാനിയുടെ മകന്‍ അദ്‌നാന്‍ അഷ്‌സാന്‍ വാനി, ബുദ്ഗാമിലെ സോഹൂമ ഗ്രാമത്തിലെ ഗുലാം അഹമ്മദ് ഹജാമിന്റെ മകന്‍ ആഷിഖ് ഹുസൈന്‍ ഹജാം, അതേ ഗ്രാമത്തിലെ ഗുലാം മുഹമ്മദ് ദാറിന്റെ മകന്‍ ഗുലാം മൊഹിയുദ്ദീന്‍ ദാര്‍, താലാബ് ഖാതികാനിലെ സാദ്ദിഖ് ഹുസൈന്റെ മകന്‍ ഫൈസല്‍ മുനീര്‍ എന്നിവരാണ് ആയുധസഹിതം പിടിയിലായത്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…