Thursday, December 18, 2025

തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം : എൻ ഐ എ പണി തുടങ്ങി: 20 പ്രവാസി മലയാളികൾ നിരീക്ഷണത്തില്‍

ദില്ലി: തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് മലയാളികളായ ഇരുപത് പ്രവാസി ബിസിനസുകാര്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍. ജിസിസി രാജ്യങ്ങളിൽ ബിസിനസ് നടത്തുന്ന മലയാളി സംരംഭകരാണ് എൻഐഎയുടെ നിരീക്ഷണത്തിലുള്ളത്.

ഇവർ നൂറ് കോടിയിലധികം രൂപ തീവ്രവാദ പ്രവർത്തനത്തിനുവേണ്ടി കേരളത്തിലെത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ തുക റിയൽ എസ്റ്റേറ്റിലും മറ്റുമായി നിക്ഷേപിച്ചിട്ടുള്ളതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട് .

ഈ ബിസിനസുകാരെ ഉടൻ ജി സി സി രാജ്യങ്ങളിൽ നിന്ന് നാടുകടത്താനുള്ള ശ്രമങ്ങൾ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെത്തിയാൽ ഇവരെ ഉടനടി അറസ്റ്റ് ചെയ്യുമെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു. പുതുതായി ഭേദഗതി ചെയ്ത എൻ‌ഐ‌എ നിയമത്തിന്റെ ചുവടുപിടിച്ചാണ് എൻഐഎയുടെ നടപടി എന്നാണ് സൂചന. ഭീകര സംഘടനകൾക്കും അവർക്ക് ധനസഹായം നൽകുന്നവർക്കുമെതിരെ പ്രവർത്തിക്കാൻ പുതിയ ഭേദഗതി ദേശീയ അന്വേഷണ ഏജൻസിക്ക് അധികാരം നൽകുന്നുണ്ട്.

Related Articles

Latest Articles