Monday, May 20, 2024
spot_img

ത​രൂ​രി​നെ പരിഹസിച്ച് മുല്ലപ്പള്ളി ; ആദ്യം കോണ്‍ഗ്രസിന്‍റെ ചരിത്രം പഠിക്കട്ടെ

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നാ​ഥ​നി​ല്ലാ​ക്ക​ള​രി​യാ​യെ​ന്നു തു​റ​ന്ന​ടി​ച്ച ശ​ശി ത​രൂ​ർ എം​പി​ക്കു മ​റു​പ​ടി​യു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ത​രൂ​ർ അ​ങ്ങ​നെ​യൊ​രു അ​ഭി​പ്രാ​യം പ​റ​യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നെ​ന്നും ഇ​ങ്ങ​നെ​യൊ​രു അ​ഭി​പ്രാ​യം പ​റ​യും​മു​ന്പ് ത​രൂ​ർ കോണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി സം​സാ​രി​ക്ക​ണ​മാ​യി​രു​ന്നെ​ന്നും മു​ല്ല​പ്പ​ള്ളി രാമചന്ദ്രന്‍ പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യി തു​ട​ര​ണ​മെ​ന്നാ​ണു കെ​പി​സി​സി​യു​ടെ അ​ഭി​പ്രാ​യം. താ​രാ​രാ​ധ​ന കൊ​ണ്ട​ല്ല അ​ദ്ദേ​ഹം അ​ധ്യ​ക്ഷ​നാ​യി തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ്ര​വ​ർ​ത്ത​ന​മി​ക​വും നേ​തൃ​പാ​ട​വ​വും മ​ന​സി​ലാ​ക്കി​യ​തു​കൊ​ണ്ടാ​ണ്. രാ​ഹു​ൽ ഗാ​ന്ധി ഇ​പ്പോ​ഴും നേ​തൃ​നി​ര​യി​ൽ സ​ജീ​വ​മാ​യു​ണ്ടെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. നാ​ഥ​നി​ല്ലെ​ന്ന പ്ര​സ്താ​വ​ന കോ​ണ്‍​ഗ്ര​സി​നെ കു​റി​ച്ചു ത​രൂ​രി​ന് അ​റി​യാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​ന്‍റെ ച​രി​ത്രം വാ​യി​ക്ക​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​രി​ഹ​സി​ച്ചു.

Related Articles

Latest Articles