കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ നിന്നും എസ് ഡി പി ഐ യിലേക്ക് വന്നവരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി എൻ ഐ എ. പോപ്പുലർ ഫ്രണ്ടും എസ് ഡി പി ഐ യും രണ്ട് സംഘടനകളാണെങ്കിലും പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമാണ് എസ് ഡി പി ഐ എന്ന ആരോപണമുണ്ട്. അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ട് നിരോധിച്ചപ്പോൾ എന്താകും എസ് ഡി പി ഐ യുടെ ഭാവിയെന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ എന്തായാലും എസ് ഡി പി ഐ യിലേക്കും നടപടികൾ നീളുകയാണ് എന്ന് തന്നെയാണ് സൂചന. മാസങ്ങളായി എസ് ഡി പി ഐ നേതാക്കൾ നിരീക്ഷണത്തിലാണ്. മുൻനിര നേതാക്കളെ ചോദ്യം ചെയ്യാനാരംഭിച്ചിരിക്കുന്നു എൻ ഐ എ. ഇപ്പോൾ. എസ് ഡി പി ഐ ജനറൽ സെക്രട്ടറി റോയ് അറക്കലിനെ എൻ ഐ എ ചോദ്യം ചെയ്യുകയാണ്. തൃശ്ശൂരിൽ നിന്ന് പിടിയിലായ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഉസ്മാനുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യൽ. സംസ്ഥാന ജനറൽ സെക്രട്ടറി അജ്‌മൽ ഇസ്മായേലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കോട്ടയത്തെ എസ് ഡി പി ഐ നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുമുണ്ട്.
പോപ്പുലർ ഫ്രണ്ടിൽ നിന്നും എസ് ഡി പി ഐയിലേക്ക് വന്ന നേതാക്കളെ വിശദമായി ചോദ്യം ചെയ്യുകയാണ് എൻ ഐ എ. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. അതിനു ശേഷം മറ്റ് സംഘടനകളിലേക്ക് ചേക്കേറിയവരെ കുറിച്ചുള്ള അന്വേഷണത്തിലാണ് എൻ ഐ എ. ഈ അന്വേഷണമാണ് ഇപ്പോൾ എസ് ഡി പി ഐ ക്ക് നേരെ നീളുന്നത്.
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…