Sunday, December 14, 2025

റൂറല്‍ ആശുപത്രികളിലെ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി;ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ ഉത്തരവ് തുടരും

റൂറല്‍ ആശുപത്രികളിലെ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ ഈ ഉത്തരവ് തുടരുന്നതായിരിക്കും. പി ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് നടപടി എടുത്തിരിക്കുന്നത്.

ചര്‍ച്ചയ്ക്കു പിന്നാലെ പിജി ഡോക്ടര്‍മാര്‍ സമരം ഭാഗികമായി പിന്‍വലിച്ചു. ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പ് കിട്ടിയെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആഴ്ചയില്‍ ഒരു ദിവസം അവധി ഉറപ്പാക്കുകയും ഹൗസ് സര്‍ജന്‍മാരുടെ ജോലി നിര്‍വചിച്ച് മാര്‍ഗരേഖ പുറപ്പെടുവിക്കും ചെയ്യും.

Related Articles

Latest Articles