Sunday, April 28, 2024
spot_img

ബിഗ് ബോസ് വീട്ടിലും പ്രണയമഴ;എനിക്കെന്തോ അവളെ ഭയങ്കര ഇഷ്ടമാണ്;സാ​ഗറിനെ ഇടിക്കാനുള്ള ദേഷ്യമെന്ന് ജുനൈസ്

ബിഗ് ബോസ് മലയാളം സീസൺ ഫൈവ് വളരെ ആവേശഭരിതമായി മുന്നേറുകയാണ്. എല്ലാ ബി​ഗ് ബോസ് സീസണുകളിലും പ്രണയ ജോഡികൾ ഉണ്ടാകാറുണ്ട്. അതിൽ ബിഗ് ബോസ് സീസൺ ഒന്നിലെ പേളി- ശ്രീനിഷ് മാത്രമാണ് വിവാഹിതരായത്. തുടർന്നുള്ള സീസണുകളിൽ പലരും പ്രണയം സ്ട്രാറ്റജിയായി പ്രയോഗിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലും പ്രണയ സ്ട്രാറ്റജിയുമായി കളിക്കുന്ന ചില മത്സരാർഥികളുണ്ട്. നാദിറയ്ക്ക് സാ​ഗറിനോട് പ്രണയം, ജുനൈസിന് സെറീനയോട് പ്രണയം, സെറീനയ്ക്കും സാ​ഗറിനും പരസ്പരം പ്രണയം എന്നിങ്ങനെയാണ് ബിഗ്‌ബോസ് വീട്ടിലെ പ്രണയത്തിന്റെ പോക്ക്.

തനിക്ക് സെറീനയോടുള്ള പ്രണയം ഇപ്പോൾ റെനീഷയോട് വെളിപ്പെടുത്തിയിരിക്കുകയാണ് ജുനൈസ്. ജുനൈസും റെനീഷയുമാണ് ഇത്തവണ ജയിലിലായത്. ജയിലിൽ വച്ചാണ് ജുനൈസ് സെറീനയോടുള്ള പ്രണയം റെനീഷയോട് പറയുന്നത്. ഞാൻ നിന്നോടൊരു കാര്യം പറഞ്ഞാൽ അത് സെറീനയോട് പറയുമോ ജുനൈസ് ചോദിക്കുകയും അതിന് ഇല്ലെന്ന് റെനീഷ ഉറപ്പ് നൽകുകയും ചെയ്തു. എനിക്കെന്തോ അവളെ ഭയങ്കര ഇഷ്ടമാണ്. എന്തോ ഒരു ക്രഷ്. ഒത്തിരി ക്വാളിറ്റീസ് ഉള്ള ആളാണ്. എന്താന്ന് അറിയില്ല സാ​ഗറുമായി അവൾ സംസാരിക്കുമ്പോൾ പൊസസീവ്നെസ്സ് തോന്നാറുണ്ട്. പടച്ചോൻ സത്യത്തിൽ എനിക്ക് സാ​ഗറിനെ ഇടിച്ച് കൊല്ലാനുള്ള ദേഷ്യം വരാറുണ്ട്. പക്ഷേ സാ​ഗറിനെ എനിക്ക് ഭയങ്ക ഇഷ്ടമാണ്. ശുദ്ധമായ മനസിന് ഉടമയാണ്. ചില സമയത്ത് സെറീനയോടുള്ള അവന്റ പെരുമാറ്റം എന്നെ ദേഷ്യം പിടിപ്പിക്കുന്നുവെന്നാണ് ജുനൈസ് റെനീഷയോട് പറഞ്ഞത്.

Related Articles

Latest Articles